go

വിറൽമിണ്ട നായനാരെ കാണാം

Alappuzha News
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ബലിക്കൽപുരയുടെ മേൽക്കൂരയിലെ വിറൽമിണ്ട നായനാരുടെ ശിൽപം.
SHARE

ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ദർശനത്തിനെത്തിയിട്ടുള്ളവർ ബലിക്കൽപുരയുടെ കൽമേൽക്കൂരയിലെ ശിൽപം ശ്രദ്ധിച്ചിട്ടുണ്ടാകുമോ ? കൈകൾ മുകളിലേക്കു കൂപ്പി ഭക്തിപൂർവം നിൽക്കുന്ന സന്യാസിയുടെ ശിൽപം. ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്ത കവിയും ശൈവസന്യാസിയുമായ വിറൽമിണ്ട നായനാരുടെ ശിൽപമാണിത്. 63 നായനാർമാരിൽ ഒരാൾ.

തമിഴ്നാട്ടിൽ രൂപം കൊണ്ട ശൈവപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു നായനാർമാർ. ദേശത്തെ പ്രമാണിയായിരുന്ന വിറൽമിണ്ട നായനാർക്കായിരുന്നു ക്ഷേത്രമേൽക്കോയ്മ.

ധനുമാസത്തിലെ തിരുവാതിരനാളിൽ ക്ഷേത്രത്തിൽ കൊടിയേറുന്നതിനു മുൻപു ക്ഷേത്രയോഗത്തോടു കൈസ്ഥാനി ചോദിക്കുന്നതു ‘.....തീയതി നായനാരു തിരുചെങ്ങന്നൂർ മതിലകത്തു കൊടിയേറി തിരുവുത്സവം തുടങ്ങി .....തീയതി മാലക്കര ആറാടി അകം പൂകുന്നതിനു യോഗത്തിനു സമ്മതമോ ?’ എന്നായിരുന്നു എന്നു കല്ലൂർ നാരായണപിള്ളയുടെ ചെങ്ങന്നൂർ മാഹാത്മ്യത്തിൽ പരാമർശിക്കുന്നു.ശിവഭക്തരെ പൂജിക്കുന്നതു ശിവനെ പൂജിക്കുന്നതിനു തുല്യമാണെന്നു വിശ്വസിച്ച കടുത്ത ശിവഭക്തനായിരുന്നു അദ്ദേഹം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama