go

കറ്റാനം–നാമ്പുകുളങ്ങര റോഡ് തകർന്നു: ‌കുഴികൾക്കിടയിലൂടെ ‘സാഹസിക യാത്ര’

Alappuzha News
കറ്റാനം - കണ്ണങ്കര റോഡിന്റെ ഭാഗം തകർന്നടിഞ്ഞ നിലയിൽ.
SHARE

കറ്റാനം ∙ കറ്റാനം– നാമ്പുകുളങ്ങര റോഡിൽ കണ്ണങ്കര വരെയുള്ള ഭാഗം കുഴികൾക്കു വഴിമാറിയതോടെ നാട്ടുകാർ പെരുവഴിയായി. റോഡിന്റെ ശോച്യാവസ്ഥ കാരണം മറ്റു റോഡുകളെ ആശ്രയിച്ചുള്ള സഞ്ചാരം യാത്രക്കാരെ വട്ടം കറക്കുന്നു. ഇതു മൂലം അത്യാവശ്യം പോകേണ്ടുന്ന യാത്രകൾക്കുപോലും മുടക്കം നേരിടുകയാണെന്നും പരാതിയുണ്ട്. ഇവിടേക്ക് ഓട്ടോറിക്ഷകൾ ഉൾപ്പെടെ വാഹനങ്ങൾ വരാൻ മടിക്കുന്നതും നാട്ടുകാരെ പ്രയാസത്തിലാക്കുന്നുണ്ട്.

റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടു പലതവണ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. കറ്റാനം മുതൽ കണ്ണങ്കര ജംക്‌ഷൻ വരെ 2 കിലോമീറ്റർ ദൂരം തകർന്നടിഞ്ഞ സ്ഥിതിയിലാണ്. ഭരണിക്കാവ് പഞ്ചയത്തിൽ ഉൾപ്പെട്ട റോഡ് കറ്റാനത്ത് നിന്നു താമരക്കുളം, കണ്ണനാകുഴി,ചൂനാട് ഭാഗങ്ങളിലേക്കു എളുപ്പം പോകാൻ കഴിയും. ദേവാലയങ്ങൾ സ്കൂളുകൾ എന്നിവയുടെ മുന്നിൽ കൂടി കടന്നു പോകുന്ന റോഡ് ഉടൻ നന്നാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama