go

കൃഷ്ണശിലയിൽ ഗുരുദേവ ക്ഷേത്രം: പ്രതിഷ്ഠ 18ന്

Alappuzha News
പുത്തൻകാവ് ക്ഷേത്രത്തിൽ കൃഷ്ണ ശിലയിൽ പൂർത്തിയാക്കിയ ഗുരുദേവക്ഷേത്രം
SHARE

തുറവൂർ ∙ പതിറ്റാണ്ടുകൾക്കു മുൻപ് ഗുരുദേവ സ്പർശം പതിഞ്ഞ ക്ഷേത്രമുറ്റത്ത് പൂർണമായും കൃഷ്ണശിലയിൽ തീർത്ത ശ്രീനാരായണ ഗുരുദേവന്റെ ആദ്യ ക്ഷേത്രം നിർമാണം പൂർത്തിയായി. ശിൽപി തെങ്കാശി അംബാസമുദ്രം മസിലാമണിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് ക്ഷേത്രം നിർമിച്ചത്. 2018 ൽ ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ ശിലാസ്ഥാപനം നടത്തി.

 ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ക്ഷേത്ര നിർമിച്ചത്. 18 ന് രാവിലെ 10ന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ഗുരുദേവക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമം നിർവഹിക്കും. ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് ചടങ്ങുകൾക്ക് നേതൃത്വം നൽകും.എറണാകുളം രാജേശ്വരി ഗ്രൂപ്പ് ഒാഫ് കമ്പനീസ് എംഡി. വി.എസ്.രാമകൃഷ്ണനാണ് ഗുരുദേവ വിഗ്രഹം സമർപ്പിക്കുന്നത്. 

13ന് വെണ്ണലയിൽ നിന്ന് ഗുരുദേവ വിഗ്രഹം ക്ഷേത്രത്തിലെ യജ്ഞശാലയിൽ എത്തിക്കും. ദേവസ്വം പ്രസിഡൻറ് തുറവുർ ദേവരാജ്, സെക്രട്ടറി കെ.കെ.കുമാരൻ, ട്രഷറർ സി.ടി.ഉദയകുമാർ എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് ക്ഷേത്ര നിർമാണം പൂർത്തീകരിച്ചത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama