go

മലയാളി വധുവായി കിൻ താൻ; സ്വപ്നസാഫല്യമായി വിവാഹം

Alappuzha News
വിമൽ അനന്ദും മ്യാൻമർ സ്വദേശി കിൻ താൻ ഹതേയും. ചിത്രം:മനോരമ
SHARE

ആലപ്പുഴ ∙ മ്യാൻമറിലെ കിൻ താൻ ഹതേക്കും ആലപ്പുഴയിലെ വിമൽ ആനന്ദിനും കേരളത്തിൽ പ്രണയസാഫല്യം. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കാഞ്ഞിരംചിറ ആഞ്ഞിലിപറമ്പിൽ വിമൽ ആനന്ദും (32) മ്യാൻമർ സ്വദേശിനി കിൻ താൻ ഹാതേയും (32) കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഇന്നലെ വിവാഹിതരായി. ദുബായിയിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നതാണ് ഇരുവരും.

കിൻ താൻ ഹാതേയുടെ ഏറെക്കാലത്തെ ആഗ്രഹം കൂടിയായിരുന്നു മലയാളി രീതിയിൽ തന്നെ വിവാഹം നടത്തണമെന്നത്.  മ്യാൻമറിൽ നിന്നു നാട്ടിലേക്ക് എത്താൻ സാങ്കേതിക തടസങ്ങളുള്ളതിനാൽ വധുവിന്റെ അച്ഛനും അമ്മയും എത്തിയില്ല. സഹോദരിയായ റ്റെ റ്റെ ലി‍ൻ ആണു വധുവിനൊപ്പമെത്തിയത്. നിലവിൽ ദുബായിയിലെ രണ്ടു സ്ഥാപനങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. 15നു തിരികെ പോകും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama