go

മലകയറാന്‍ ചെങ്ങന്നൂർ; മൗണ്ടനീയറിങ് ചാംപ്യൻഷിപ്പിനു തുടക്കം

Alappuzha-chengannur-mountanering
ജില്ലാ മൗണ്ടനീയറിങ് അസോസിയേഷൻ മൗണ്ടനീയറിങ് ചാംപ്യൻഷിപ്പ് ചെങ്ങന്നൂർ പാണ്ഡവൻപാറയിൽ ജില്ലാ പ്രസിഡന്റ് എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു. സന്തോഷ് കൊച്ചുപറമ്പിൽ, സുനിൽ കൊപ്പാറേത്ത്, എൻ.ജി.ശിവശങ്കർ, എം.കണ്ണൻ, വിനോദ് ജേക്കബ് , സിജോ ജോൺ എന്നിവർ സമീപം.
SHARE

ചെങ്ങന്നൂർ ∙ ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ മൗണ്ടനീയറിങ് ചാംപ്യൻഷിപ്പിനു പാണ്ഡവൻപാറയിൽ തുടക്കമായി.  

ജില്ലാ പ്രസിഡന്റ് എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ മെംബർ സന്തോഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടറി സുനിൽ കൊപ്പാറേത്ത്, എൻ.ജി.ശിവശങ്കർ, ബിനു പൊന്നച്ചൻ, എസ്.കെ.ജയകുമാർ, എസ്. നിഷാന്ത്, ക്രിസ്റ്റി ജോൺ, ബി. ശ്യാമള കുമാരി എന്നിവർ പ്രസംഗിച്ചു.

റോക്ക് ക്ലൈംബിങ്, റാപ്‌ലിങ്, ജൂമർ, വാലി ക്രോസിങ്, ട്രക്കിങ്, ചിമ്നി, ബിലേ എന്നീ ഇനങ്ങിലാണു പരിശീലനവും മത്സരങ്ങളും. 

ഇന്ത്യൻ മൗണ്ടനീയറിങ് ഫെഡറേഷൻ പരിശീലകരായ എം. കണ്ണൻ, വിനോദ് ജേക്കബ്, സിജോ ജോൺ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകുന്നു.

ഇന്നു പത്തനംതിട്ട ചുട്ടിപ്പാറയിലും നാളെ കോന്നി കാക്കാത്തിപ്പാറയിലുമായി മത്സരങ്ങൾ നടക്കും. 

നാളെ 4 നു സമാപനസമ്മേളനം കേരള മൗണ്ടനീയറിങ് അസോസിയേഷൻ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്യും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama