go

കശുവണ്ടി ഫാക്ടറികൾ തുറക്കാൻ നടപടി : മേഴ്സിക്കുട്ടിയമ്മ

Alappuzha-cashew-nuts-Mercykutty-amma
തീരദേശ റോഡിലെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ഭരണിക്കാവ് ആലിന്റെമുക്ക് - വാത്തികുളം റോഡ് മന്ത്രി .ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
SHARE

വള്ളികുന്നം ∙ വ്യവസായ മേഖലയ്ക്കു പ്രാധാന്യം നൽകി മാർച്ച് ആദ്യവാരത്തോടെ കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വള്ളികുന്നത്ത് നിർമാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ വിവിധ റോഡുകളുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആർ. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. 

മുൻ എംപി സി.എസ്. സുജാത, പഞ്ചായത്ത് പ്രസിഡന്റ് ജി. മുരളി, ഇ. റസിയ, വി.കെ. അനിൽ, ജെ. രവീന്ദ്രനാഥ്, എ. അമ്പിളി, ആർ. പ്രസന്ന, ദീപ ഉദയൻ, എ. പ്രഭാകരൻ, എൻ. മോഹൻകുമാർ, എസ്.ശൈലജ എന്നിവർ പ്രസംഗിച്ചു.

ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവേകാന്ദ ജംക്‌ഷൻ– ടിഎ കനാൽ –മാവോലിമുക്ക് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. കാഞ്ഞിരത്തിൻ മൂട്– പുത്തൻചന്ത റോഡിന്റെ നിർമാണം ആണ് ആരംഭിക്കുന്നത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama