go

ആരവത്തിൽ‌ മുങ്ങി 101 കലം ഘോഷയാത്ര

Alappuzha-chettikulangara-devi-temple
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര പൂർത്തീകരണ കലശത്തിന്റെ ഭാഗമായി തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ  നടന്ന സഹസ്രകലശപൂജ
SHARE

ചെട്ടികുളങ്ങര ∙ പതിമൂന്നു വർഷം കൂടുമ്പോൾ കരഗതമാകുന്ന അവസരത്തിൽ ഭക്തി നിറഞ്ഞ ആഹ്ലാദാരവത്തോടെ പേള കരക്കാർ 101 കലം ഘോഷയാത്രയായി ചെട്ടികുളങ്ങര ഭഗവതിയുടെ തിരുനടയിലെത്തി.  

പേള കര ആസ്ഥാനത്തു നിന്ന് ആരംഭിച്ച 101 കലം ഘോഷയാത്രയിൽ കരയിലെ വീടുകളിൽ നിന്നും ഭക്തരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. 

താലപ്പൊലിയുമായി വീട്ടമ്മമാർ നിരന്നപ്പോൾ കുത്തിയോട്ടപ്പാട്ടുകളുമായി യുവാക്കൾ ഘോഷയാത്രയ്ക്കായി താളമായി. 

വാദ്യമേളങ്ങൾ, താലപ്പൊലി, കുത്തിയോട്ടപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയ ഘോഷയാത്ര ആചാരപ്രകാരം വലം വെച്ച കരനാഥന്മാർ   ദ്രവ്യങ്ങൾ തിരുനടയിൽ സമർപ്പിച്ചു. 

തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജകൾക്കു കാർമികത്വം വഹിച്ചു.

 പേള കര പ്രസിഡന്റ് രാമകൃഷ്ണപിള്ള, സെക്രട്ടറി സതീശ് കുറുപ്പ്, ട്രഷറർ വേണു, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ എക്സിക്യുട്ടീവ് അംഗം എം.കെ. ഗീതൻ, അംഗങ്ങളായ സുധീർ, ജിനേഷ് തുടങ്ങിയവർ ഘോഷയാത്രയ്ക്കു നേതൃത്വം നൽകി.

ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരക്കാർക്കും 13 വർഷത്തിന്റെ ഇടവേളയിലാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൽ 101 കലം ഘോഷയാത്ര നടത്താൻ അവസരം ലഭിക്കുന്നത്. 

ഇന്നലെ ഉച്ചയ്ക്കു ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ ഉത്തൃട്ടാതി സദ്യ നടന്നു. രാത്രിയിൽ ഭഗവതിയെ പുറത്തെഴുന്നള്ളിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama