go

വീടു കയറി ഭീഷണിപ്പെടുത്തിയ ശേഷം കാർ അടിച്ചു തകർത്തു; 3 പേർ അറസ്റ്റിൽ

alappuzha-car-windows-broken
ഭരണിക്കാവിൽ അക്രമികൾ കാറിന്റെ ചില്ലുകൾ തകർത്ത നിലയിൽ.
SHARE

വള്ളികുന്നം ∙ ഉത്സവപ്പറമ്പിലെ തർക്കത്തെ തുടർന്ന് ആയുധങ്ങളുമായി ബൈക്കിൽ എത്തിയവർ വീടുകയറി   ഭീഷണിപ്പെടുത്തിയ ശേഷം കാർ അടിച്ചു തകർത്തു. പ്രദേശത്ത് പരിഭ്രാന്തി പരത്തി രക്ഷപ്പെടുന്നതിനിടെ സംഘത്തെ പൊലീസ് വലയിലാക്കി. ഭരണിക്കാവ് ഇലിപ്പക്കുളം കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കളീക്കൽ ഉവൈസിന്റെ വീടിനു നേർക്കാണ് ആക്രമണം നടന്നത്.  ഇന്നലെ പുലർച്ചെ 3ന് ആയിരുന്നു സംഭവം. 

alappuzha-culprits
നന്ദു കുമാർ, ഗോകുൽ, നിഥിൻ.

ബൈക്കിൽ എത്തിയ 3 പേർ ചേർന്ന് ചില്ലുകൾ തകർത്തു കേടുപാടുകൾ വരുത്തി. ഭരണിക്കാവ് ഇലിപ്പക്കുളം കളീക്കൽ വീട്ടിൽ നന്ദുകുമാർ (22),വള്ളികുന്നം ഇലിപ്പക്കുളം ഗോകുൽ ഭവനത്തിൽ ഗോകുൽ (23), കരുനാഗപ്പള്ളി തൊടിയൂർ കാട്ടൂർ തെക്കതിൽ നിഥിൻ (22) എന്നിവരെയാണ് വള്ളികുന്നം എസ്ഐ രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കും. ഇവർ പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധം ഉള്ളവരാണെന്നു പൊലീസ് പറഞ്ഞു. ചൂനാട് ക്ഷേത്രത്തിലെ ഉത്സത്തിനിടെയാണ് തർത്തെ തുടർന്നാണ് സംഘർഷവും ആക്രമണവുമുണ്ടായത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama