go

കലണ്ടറിലെ സ്ഥാനാർഥിയും പുരപ്പുറത്തെ പശുവും

alappuzha-election
SHARE

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് വി.എം.സുധീരൻ ആദ്യമായി ആലപ്പുഴയിൽ മത്സരിക്കാനെത്തിയത്, 1977 ൽ. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പ് ആയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു തങ്ങളുടെ നേതാവ് മത്സരിക്കാനെത്തിയതിന്റെ ആവേശം. ദേശീയ പ്രസിഡന്റ് അംബിക സോണി ഉൾപ്പെടെയുള്ളവർ പ്രചാരണത്തിനായി ആലപ്പുഴയിലെത്തി. 

Logotherenjeduthaormakal

പ്രചാരണത്തിനു ചുക്കാൻ പിടിച്ചതു യുവാക്കളായിരുന്നെന്ന് അന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഡി.സുഗതൻ ഓർക്കുന്നു. പതിവു പോസ്റ്ററിനു പുറമെ സ്ഥാനാർഥിയുടെ ചിത്രം പതിച്ച്, വോട്ട് അഭ്യർഥന സഹിതമുള്ള കലണ്ടറും പുറത്തിറക്കി. തിരഞ്ഞെടുപ്പ് ധനസമാഹരണം കൂടി ലക്ഷ്യമിട്ടായിരുന്നു കലണ്ടർ തയാറാക്കിയത്. ഒരു കലണ്ടറിന് ഒരു രൂപ നിരക്കിൽ വിൽപന നടത്തി. പ്രതീക്ഷിച്ചതിലും കൂടുതൽ കലണ്ടർ ചെലവായി. 

അന്നു ‘പശുവും കിടാവും’ ആണു കോൺഗ്രസിന്റെ ചിഹ്നം. ചിഹ്നം വരയ്ക്കാൻ ചുമതലയേറ്റതും യൂത്ത് കോൺഗ്രസുകാരാണ്. ബ്രഷ് പിടിക്കാൻ അറിയാവുന്നവരെല്ലാം പടം വരയ്ക്കാൻ ഇറങ്ങിയപ്പോൾ, ചിഹ്നം പലയിടത്തും പല രൂപത്തിലായെന്നു സുഗതൻ ഓർക്കുന്നു. ചിലയ‍ിടങ്ങളിൽ വീടിന്റെ മേൽക്കൂരയിൽ ഓടിനുമേൽ പശുവും കിടാവും ചിഹ്നം വരച്ചതു കണ്ട് സ്ഥാനാർഥി കാരണം അന്വേഷിച്ചു. ‘ഇന്ദിരാഗാന്ധി ഹെലികോപ്ടറിൽ വരുമ്പോൾ നമ്മുടെ ചിഹ്നം കണ്ടോട്ടെ...’ എന്നായിരുന്നു ചിത്രം വരച്ച ശുദ്ധാത്മാക്കളുടെ പ്രതികരണം.

എല്ലാ സ്ഥാനാർഥികളുടെയും പ്രചാരണച്ചെലവുകൾക്കായി എഐസിസി പണം നൽകിയിരുന്നു. 1000 രൂപയുടെ നോട്ടുകൾ ആദ്യമായി പുറത്തിറങ്ങിയ കാലമാണ്. അന്നു തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പക്കൽ 1000 രൂപയുടെ ആറു നോട്ടുകൾ ബാക്കിയായി. ആ തുകയിൽ നിന്ന് 1500 രൂപയ്ക്കു ടിക്കറ്റ് എടുത്താണ് ആലപ്പുഴയുടെ പ്രതിനിധിയായി സുധീരനെ ആദ്യമായി ഡൽഹിയിലേക്കു യാത്രയാക്കിയത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama