go

കാഴ്ചപ്പൂരം, ആവേശത്തിര

alappuzha-temple-mhadevikadu
മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച.
SHARE

കരകൾക്ക് ആവേശമേകി കെട്ടുകാഴ്ചക്കാലമെത്തി; മേടമാസം വരെ  ഇനി ചെറുതും വലുതുമായ കെട്ടുകാഴ്ചകളുടെ പൂരം

കണ്ണൂരിനും കാസർകോടിനും തെയ്യം പോലെയാണ് ആലപ്പുഴയ്ക്കു കെട്ടുകാഴ്ചകൾ. ഓണാട്ടുകരപ്പെരുമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടുകാളകളും കുതിരകളും തേരുകളുമൊക്കെ ഉത്സവപ്പെരുമയ്ക്ക് ആവേശക്കൊടിയുയർത്തുന്നു. ചുനക്കര കെട്ടുകാഴ്ചയോടെ ഇക്കൊല്ലത്തെ കെട്ടുകാഴ്ച ഉത്സവങ്ങൾക്കു തുടക്കമായി. കുംഭത്തിലും മീനത്തിലും മേടത്തിലുമായി ഇനിയുമുണ്ട്, അറുപതോളം കെട്ടുകാഴ്ച ഉത്സവങ്ങൾ. ജില്ലയിലെ പ്രധാന കെട്ടുകാഴ്ച ഉത്സവങ്ങളും നടക്കാനിരിക്കുന്ന തീയതികളും അറിയാം:

വള്ളികുന്നം, ഭരണിക്കാവ്  മേഖല 

∙കറ്റാനം വലിയവീട് ദുർഗാ ക്ഷേത്രം മകര ഭരണി ഉത്സവം: ഫെബ്രുവരി 12 (മകരം 29)

∙കറ്റാനം ഊരുക്കുഴി ദേവീ ക്ഷേത്രം കുംഭ പുണർതം ഉത്സവം: ഫെബ്രുവരി 17 (കുംഭം 5)

alappuzha-temple-chettikulangara
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച. (ഫയൽ ചിത്രങ്ങൾ)

∙വള്ളികുന്നം കാർത്ത്യായനിപുരം ദേവീക്ഷേത്രം അനിഴം തിരുനാൾ ഉത്സവം: ഫെബ്രുവരി 26 (കുംഭം 14)

∙വള്ളികുന്നം മണയ്ക്കാട് ദേവീക്ഷേത്രം അശ്വതി തിരുനാൾ ഉത്സവം: ഏപ്രിൽ 6 (മീനം–23)

∙ഭരണിക്കാവ് ദേവീക്ഷേത്രം മീനഭരണി ഉത്സവം: ഏപ്രിൽ 8 (മീനം 25)

∙വള്ളികുന്നം കണ്ണമ്പള്ളിൽ ദേവീക്ഷേത്രം രോഹിണി തിരുനാൾ ഉത്സവം: ഏപ്രിൽ 10 (മീനം 27)

∙വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രം മകയിരം ഉത്സവം: ഏപ്രിൽ 11 (മീനം 28)

∙വള്ളികുന്നം പരിയാരത്തുകുളങ്ങര ഭദ്രാഭഗവതി ക്ഷേത്രം ഉത്സവം: ഏപ്രിൽ 14 (മീനം 31)

∙വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം വിഷു ഉത്സവം: ഏപ്രിൽ 15 (മേടം 1)

∙വെട്ടിക്കോട് പള്ളിപ്പുറം ഭദ്രകാളി ക്ഷേത്രം പത്താമുദയം ഉത്സവം: ഏപ്രിൽ 24 (മേടം 10)

ചാരുംമൂട് മേഖല 

∙ചെറ്റാരിക്കൽ ദേവീക്ഷേത്രം: ഫെബ്രുവരി 12 (മകരം–29)

∙നൂറനാട് പള്ളിമുക്കം ഭദ്രകാളിക്ഷേത്രം: ഫെബ്രുവരി–13 (കുംഭം– 1)

alappuzha-temple-vallikunnam
വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ.

∙നൂറനാട് മറ്റപ്പള്ളി കരിമാൻകാവ് ശിവപാർവതി ക്ഷേത്രം: ഫെബ്രുവരി 15 (കുംഭം 3)

∙ചത്തിയറ മുതിരക്കാല ഭദ്രകാളി ക്ഷേത്രം: ഫെബ്രുവരി 16 (കുംഭം 4)

∙ചുനക്കര പത്തിശ്ശേരിൽ ഭഗവതി ക്ഷേത്രം: ഫെബ്രുവരി 17 (കുഭം 5)

∙പടനിലം പരബ്രഹ്മ ക്ഷേത്രം: മാർച്ച് 4 (കുംഭം 20)

alappuzha-temple-nooranad
നൂറനാട് പണയിൽ ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച.

∙ഇടക്കുന്നം അമ്പലത്തിനാൽ ദേവീക്ഷേത്രം: മാർച്ച് 11 (കുംഭം 27)

∙താമരക്കുളം കടമ്പാട്ട് ദേവീക്ഷേത്രം: മാർച്ച് 13 (കുംഭം 29)

∙നൂറനാട് കാവിലമ്മക്കാവ് ദേവീക്ഷേത്രം: മാർച്ച് 12 (കുംഭം 28)

∙കൂമ്പിളിമല മലനട ക്ഷേത്രം: മാർച്ച് 16 (മീനം 2)

∙പണയിൽ ദേവീക്ഷേത്രം: ഏപ്രിൽ 6 (മീനം 23)

∙താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രം: ഏപ്രിൽ 6 (കുംഭം 23)

∙കരിമുളയ്ക്കൽ തുരുത്തിയിൽ ദേവീക്ഷേത്രം: ഏപ്രിൽ 8 (മീനം 25)

അമ്പലപ്പുഴ മേഖല

∙പായൽക്കുളങ്ങര ശ്രീദേവി ക്ഷേത്രം: ഫെബ്രുവരി 18 (കുംഭം 6, 7).

∙പുറക്കാട് പുന്തല ഭഗവതി ക്ഷേത്രം: ഫെബ്രുവരി 20 (കുംഭം 8)

കായംകുളം മേഖല

∙പുതുപ്പള്ളി വടക്ക് ഗോവിന്ദമുട്ടം കണിയാമുറി ദേവീക്ഷേത്രം: ഫെബ്രുവരി 19 (കുംഭം 7)

∙കൃഷ്ണപുരം കാപ്പിൽ മേക്ക് പനയന്നാർകാവ് ദേവീക്ഷേത്രം: മാർച്ച് 2 (കുംഭം 18)

∙കൃഷ്ണപുരം കുറക്കാവ് ദേവീക്ഷേത്രം: മാർച്ച് 4 (കുംഭം 20)

∙കരീലക്കുളങ്ങര കൈലാസപുരം ശിവക്ഷേത്രം: മാർച്ച് 4 (കുംഭം 20)

∙പുള്ളിക്കണക്ക് ഗുരുസികാമൻ ക്ഷേത്രം: മാർച്ച് 4 (കുംഭം 20)

∙കണ്ടല്ലൂർ തെക്ക് മാടമ്പിൽ ദേവീക്ഷേത്രം: മാർച്ച് 7, 8 (കുംഭം 23, 24)

∙പുതിയവിള വടക്കൻകോയിക്കൽ ദേവീക്ഷേത്രം: മാർച്ച് 11 (കുംഭഭരണി)

alappuzha-temple-puthupally
പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച.

∙കണ്ടല്ലൂർ വടക്ക് വരംപത്ത് ദേവീക്ഷേത്രം: മാർച്ച് 12 (കുംഭം 28)

∙ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രം: മാർച്ച് 18, 19, 20 (മീനം 4, 5, 6)

∙പത്തിയൂർ ദുർഗാക്ഷേത്രം: മാർച്ച് 24 മുതൽ 27 വരെ (മീനം 10 മുതൽ 13 വരെ)

∙പുതുപ്പള്ളി ദേവികുളങ്ങര ദേവീക്ഷേത്രം: ഏപ്രിൽ 6 (മീനം 23)

alappuzha-temple-koipillikaran
കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രത്തിലെ രേവതി ഉത്സവ കെട്ടുകാഴ്ച.

∙രാമപുരം ദേവീ ക്ഷേത്രം: ഏപ്രിൽ 7 (മീനം 24)

ഹരിപ്പാട് മേഖല

∙മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം കെട്ടുകാഴ്ച: മാർച്ച് 10 (കുംഭം 26)

∙ശിവരാത്രിയോടനുബന്ധിച്ച് തലത്തോട്ട്, കവറാട്ട്, തൃപ്പക്കുളം, വീയപുരം മഹാദേവ ക്ഷേത്രങ്ങളിൽ കെട്ടുകാഴ്ചകൾ: മാർച്ച് 4 (കുംഭം 20)

∙ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രം: മാർച്ച് 11 (കുംഭം 27)

മാവേലിക്കര മേഖല

∙കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ഇടത്തിട്ടക്കാവ് മലയാലപ്പുഴ ദേവീക്ഷേത്രം: ഫെബ്രുവരി 16 (കുംഭം 4)

∙അറുന്നൂറ്റിമംഗലം അമ്മഞ്ചേരിൽ ദേവീ ക്ഷേത്രം: ഫെബ്രുവരി 17 (കുംഭം 5)

∙ചൂരല്ലൂർ പുത്തൻവീട്ടിൽ ദേവീക്ഷേത്രം: മേയ് 5 (മേടം 21)

∙ചെട്ടികുളങ്ങര ദേവീക്ഷേത്രം: മാർച്ച് 11 (കുംഭത്തിലെ ഭരണി)

∙വരേണിക്കൽ കുന്നംകുഴി ദേവീക്ഷേത്രം: മാർച്ച് 13 (കുംഭം 30)

alappuzha-temple-venmani
വെൺമണി ശാർങക്കാവ് ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചകൾ അച്ചൻകോവിലാറ്റിലൂടെ വള്ളങ്ങളിൽ കൊണ്ടുവരുന്നു.

∙കുറത്തികാട് ചിറയിൽ ദേവീക്ഷേത്രം: മാർച്ച് 21 (മീനം 7)

∙ചെട്ടികുളങ്ങര ദേവീക്ഷേത്രം അശ്വതി കെട്ടുകാഴ്ച: ഏപ്രിൽ 7 ഞായർ (മീനത്തിലെ അശ്വതി)

∙മറ്റം മഹാദേവ ക്ഷേത്രം കെട്ടുകാഴ്ച: മാർച്ച് 10 (കുംഭത്തിലെ അശ്വതി)

∙മാവേലിക്കര മറുതാക്ഷി ക്ഷേത്രം: മാർച്ച് 10 (കുംഭത്തിലെ അശ്വതി)

∙മാവേലിക്കര പുതിയകാവ് ഭദ്രകാളി ക്ഷേത്രം: ഏപ്രിൽ 8 (മീനത്തിലെ ഭരണി)

∙കൊയ്പ്പള്ളി കാരാണ്മ ദേവീക്ഷേത്രം: ഏപ്രിൽ 6 (മീനത്തിലെ രേവതി)

∙ചെട്ടികുളങ്ങര ആഞ്ഞിലിപ്ര പുതുശേരി അമ്പലം: ഏപ്രിൽ 6 (മീനത്തിലെ രേവതി)

∙മുള്ളിക്കുളങ്ങര ദേവീക്ഷേത്രം അശ്വതി കെട്ടുകാഴ്ച: ഏപ്രിൽ 7 (മീനത്തിലെ അശ്വതി)

∙വാത്തികുളം ചാങ്ങയിൽ ഭഗവതി ക്ഷേത്രം: ഏപ്രിൽ 14 (മേടം 31)

∙വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രം: ഏപ്രിൽ 24 (മേടം 10)

∙പൊന്നാരംതോട്ടം ദേവീക്ഷേത്രം: ഏപ്രിൽ 24 (മേടം 10)

ചെങ്ങന്നൂർ മേഖല

∙കൊഴുവല്ലൂർ ദേവീക്ഷേത്രം തൃക്കാർത്തിക ഉത്സവം: മാർച്ച് 12 (കുംഭത്തിലെ കാർത്തിക)

∙വനവാതുക്കര ധർമശാസ്താ ക്ഷേത്രം: മാർച്ച് 21 (മീനത്തിലെ ഉത്രം)

∙മുളക്കുഴ അരീക്കര പറയരുകാല ദേവീക്ഷേത്രം: ഏപ്രിൽ 7 (മീനത്തിലെ അശ്വതി)

∙വെൺമണി ശാർ‌ങക്കാവ് ദേവീക്ഷേത്രം: ഏപ്രിൽ 15 (മേടം 1)

മാന്നാർ മേഖല

∙ചെറുകോൽ ധർമശാസ്താ സുബ്രഹ്മണ്യ ക്ഷേത്രം: മാർച്ച് 20

∙കാരാഴ്മ ദേവീക്ഷേത്രം: ഏപ്രിൽ 15

കാർഷിക സംസ്കൃതിയുടെ ആഹ്ലാദക്കാഴ്ചകൾ

ഓണാട്ടുകരയുടെ കെട്ടുകാഴ്ചയുടെ കീർത്തി കാർഷിക സംസ്കൃതിയുമായി ഇഴചേർന്നതാണ്. മണ്ണിൽ പണിയെടുത്തു മികച്ച വിളവ് ഉൽപാദിപ്പിക്കുന്ന കർഷകന്റെ ആഹ്ലാദത്തിന്റെ നേർസാക്ഷ്യമാണു ഓണാട്ടുകരയില ഓരോ കെട്ടുകാഴ്ചകളും. മകരമാസത്തിലെ കൊയ്ത്തു കഴിയുന്നതോടെ ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ ആരംഭിക്കും. വിളവെടുപ്പ് പകുതിയോളം കഴിയുന്ന കാലം, അധ്വാനത്തിന്റെ വിഹിതമായി മികച്ച വിളവ് കിട്ടിയതിന്റെ സന്തോഷം...

അതു ക്ഷേത്രങ്ങളിലെ ഉത്സവക്കാലവുമാണ്. ആ ഉത്സവനാളുകളിൽ ക്ഷേത്രങ്ങളിൽ പറയെടുപ്പും നടക്കും. വിളവിന്റെ ഒരു ഭാഗം ദേവതയ്ക്കു കാഴ്ചയായി സമർപ്പിക്കുന്ന കർഷകർ മികച്ച വിളവു നൽകിയതിന്റെ നന്ദി കരേറ്റുകയാണ്. കർഷകരുടെ കാഴ്ചകൾ സ്വീകരിക്കാൻ ദേവി ഭവനങ്ങളിലെത്തി പറയെടുക്കുന്നു. കൊയ്തെടുക്കുന്ന നെല്ലു മെതിച്ച ശേഷം വൈക്കോൽകൊണ്ടു കാളകളെ ഉണ്ടാക്കി ക്ഷേത്രത്തിലേക്കു കൊണ്ടുപോകുമായിരുന്നു.

വിളവ് ഏറെയുള്ളതിനാൽ വൈക്കോലും ഏറെ ലഭിക്കുമായിരുന്നു. ഇതിനൊപ്പം വിവിധ കെട്ടുകാഴ്ചകൾ ഉണ്ടാക്കി വിളവെടുപ്പിനു ശേഷം വിനോദം പങ്കിടുന്നതു പഴയ കാലത്തു കർഷകരുടെ രീതിയായിരുന്നു. കെട്ടുകാഴ്ച ഒരുക്കുന്ന സ്ഥലത്തു ലഭിക്കുന്ന കഞ്ഞിസദ്യയും കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചയാണ്. കഞ്ഞിയ്ക്കൊപ്പമുള്ള അസ്ത്രത്തിൽ ഉപയോഗിക്കുന്ന കിഴങ്ങുവർഗങ്ങളെല്ലാം ഓണാട്ടുകരയിൽ ഉൽപാദിപ്പിച്ചിരുന്നവയാണ്.

"കാലത്തിന്റെ മാറ്റത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക കലണ്ടറിൽ തന്നെ മാറ്റം സംഭവിച്ചിരിക്കുന്നു. ഇത്തവണ മാവ് പൂത്തതു ഒന്നര മാസത്തോളം വൈകിയാണ്. ചക്ക കുറഞ്ഞു. മുതിരക്കൃഷി ഓണാട്ടുകരയിൽനിന്ന് അപ്രത്യക്ഷമാകുന്നു. അപ്പോഴും കാർഷികസംസ്കാരത്തിന്റെ പ്രതീകമായി ഉത്സവങ്ങളും പറയെടുപ്പും ആചാരങ്ങളും മാറ്റമില്ലാതെ തുടരുകയാണ്."

alappuzha-sreedarakurupp

- എൻ. ശ്രീധരക്കുറുപ്പ് കർഷകനും റിട്ട.ജോയിന്റ് ഡവലപ്മെന്റ് കമ്മിഷണറും

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama