go

നവകേരളം: സർക്കാർ പദ്ധതികൾ വിജയിപ്പിക്കണമെന്ന് കെജിഒഎ

alappuzha-kgoa
കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കായംകുളം ∙ നവ കേരള നിർമിതിയുടെ ഭാഗമായുള്ള സർക്കാർ പദ്ധതികൾ വിജയിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം ചേർന്ന പ്രതിനിധി സമ്മേളനം യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രമേഷ്‌ഗോപിനാഥ്, ട്രഷറർ പ്രശാന്ത് ബാബു, എ.എ.ബഷീർ, ബി.കൃഷ്ണകുമാർ, ഡോ. കെ.എം.ദിലീപ്, എ.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ ഡോ. ശിൽപ, എൻ.ഡി.ദിലീഷ്, കെ.ആർ.ദേവദാസ്, ഡോ. രശ്മിരാമകൃഷ്ണൻ, വീണ, പി.എം.ഷാജി, ഡോ. വി.എൻ.ഉമാദേവി, ഷാനവാസ്, മ‍‍ഞ്ജു, സ്റ്റാൻലി, ഡോ. കാഞ്ചന, ജി.സുധീഷ് ബാബു, ലക്ഷ്മി എസ്.ചന്ദ്രൻ, ദിനകരൻ, കെ.ആർ.ഷാജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആർ.രാജീവ് (പ്രസി.), ഡോ. എം.ചിന്നദുര, ഡോ. എസ്.ശ്രീകല (വൈ. പ്രസി.) സി.കെ.ഷിബു (സെക്ര.), ആർ.സോമരാജൻ, പി.ബി.കൃഷ്ണകുമാർ (ജോ. സെക്ര.) ,ജെ.പ്രശാന്ത് ബാബു (ട്രഷ.), എൽ.സുസ്മിത (ജില്ല വനിതാ കൺവീനർ).

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama