go

ആംബുലൻസിന്റെ വണ്ണം കുറച്ചാലോ സാർ....

alappuzha-hospital-gateway
ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പ്രവേശന കവാടം.
SHARE

ഹരിപ്പാട് ∙ ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ആശുപത്രികളിൽ ഒന്നായ ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ പ്രവേശന കവാടത്തിന്റെ വീതി കുറവ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായതിനാൽ ആശുപത്രിയിലേക്ക് എപ്പോഴും ആംബുലൻസുകളും മറ്റും വാഹനങ്ങളും കടന്നു വരും. എന്നാൽ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള വീതി ആശുപത്രി കവാടത്തിനില്ല.  

രോഗിയുമായി ആശുപത്രിയിലേക്ക് എത്തുന്ന ആംബുലൻസുകളും ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകൾക്കും ഒരേ സമയം കടന്നു പോകാൻ കഴിയാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ആംബുലൻസുകൾ ആശുപത്രിയുടെ കവാടത്തിനു മുന്നിൽ നിർത്തിയിടേണ്ടി വരുന്നത് പതിവു സംഭവമാണ്.

താലൂക്ക് ആശുപത്രി കവാടം വീതി കൂട്ടണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ദേശീയപാതയ്ക്ക് അഭിമുഖമായതിനാൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് രണ്ട് കവാടങ്ങൾ നിർമിച്ചാൽ ബുദ്ധിമുട്ട് ഒഴിവാക്കാം. അതിനുള്ള സ്ഥല സൗകര്യവുമുണ്ട്. എൻടിപിസിയിൽ ദുരന്ത നിവാരണ അതോറിറ്റി മോക്ക് ഡ്രിൽ നടത്തിയപ്പോഴും താലൂക്ക് ആശുപത്രിയുടെ പ്രവേശന കവാടത്തിന്റെ വീതികുറവ് പ്രശ്നമായിരുന്നു. 

ആംബുലൻസുകൾക്ക് വേഗത്തിൽ കടന്നു വരുന്നതിന് ആശുപത്രി കവാടത്തിൽ നിന്നു ആൾക്കാരെയും വാഹനങ്ങളെയും പൊലീസ് മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം ആശുപത്രി കവാടം വിപുലീകരിക്കുന്നതിന് നഗരസഭ 3 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പിന്നീടത് വക മാറ്റി. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama