go

എരിവെയിലിൽ പൊരിഞ്ഞ പ്രചാരണം

Alappuzha News
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു മുഹമ്മയിൽ നൽകിയ സ്വീകരണം
SHARE

ആലപ്പുഴ ∙ സ്വീകരണ പര്യടനങ്ങളുടെ അടുത്ത റൗണ്ട് പൂർത്തിയാക്കുമ്പോൾ സ്ഥാനാർഥികൾക്കു പൊരിവെയിലിലും വിശ്രമമില്ല. രാവിലെ തുടങ്ങുന്ന പര്യടനം ഉച്ചഭക്ഷണത്തിനായി നിർത്തുന്നതു പലപ്പോഴും രണ്ടു മണിക്കൂറെങ്കിലും വൈകി.

പിന്നെ വിശ്രമം മിനിറ്റുകൾ മാത്രം. വെയിൽ വകവയ്ക്കാതെ വീണ്ടും തുറന്ന വാഹനത്തിലേക്ക്.ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ ചേർത്തല നിയമസഭാ മണ്ഡലത്തിൽ സ്വീകരണം ഏറ്റുവാങ്ങി. ഇന്നു കരുനാഗപ്പള്ളി മണ്ഡലത്തിലാണു പര്യടനം.

Alappuzha News
ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് അമ്പലപ്പുഴയിൽ വോട്ട് തേടുന്നു.

എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന് ഇന്നലെ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലായിരുന്നു സ്വീകരണം. ഇന്ന് ആലപ്പുഴ മണ്ഡലത്തിൽ പര്യടനം നടത്തും.

എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ ഇന്നലെ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി. ഇന്ന് അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.

Alappuzha News
ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ഡോ. കെഎസ്.രാധാകൃഷ്ണൻ കരുനാഗപ്പള്ളിയിൽ വോട്ട് തേടുന്നു.

മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഇന്നലെ പത്തനാപുരം മണ്ഡലത്തിൽ രണ്ടാം ഘട്ടം പര്യടനം നടത്തി. ഇന്നു ചെങ്ങന്നൂർ മണ്ഡലത്തിലാണു സ്വീകരണം. എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ ഇന്നലെ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ മൂന്നാം ഘട്ടം പര്യടനം നടത്തി.

ഇന്നു കുന്നത്തൂർ മണ്ഡലത്തിൽ സ്വീകരണം ഏറ്റുവാങ്ങും. എൻഡിഎ സ്ഥാനാർഥി തഴവ സഹദേവൻ ഇന്നലെ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി. ഇന്നു പത്തനാപുരത്തു തന്നെ സ്വീകരണ പര്യടനം നടത്തും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama