go

പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്കു പോകാൻ ഇനി സർക്കാരിന്റെ ടാക്സി

x-default
SHARE

ആലപ്പുഴ ∙ പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും ആശുപത്രിയിൽ നിന്നു വീട്ടിലേക്കു പോകാൻ ഇനി സർക്കാരിന്റെ ടാക്സി. ‘മാതൃയാനം’ എന്നു പേരിട്ട പദ്ധതി ജില്ലയിലെ പ്രസവ സൗകര്യമുള്ള എല്ലാ സർക്കാർ ആശുപത്രികളിലും സെപ്റ്റംബറോടെ ആരംഭിക്കും. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചു. നിലവിൽ സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന അമ്മമാർക്കു കുഞ്ഞിനെയും കൊണ്ടു വീട്ടിലേക്കു പോകാൻ 500 രൂപ നൽകുന്നുണ്ട്. എന്നാൽ, പലപ്പോഴും ഈ തുക പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് സർക്കാർ ടാക്സി സൗകര്യം ഏർപ്പെടുത്തുന്നത്. 

പ്രസവം കഴിഞ്ഞു പോകുന്നവർക്കു കേന്ദ്രസർക്കാർ നൽകുന്ന 500 രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. കൂടുതൽ പ്രസവം നടക്കുന്ന മെഡിക്കൽ കോളജ് ആശുപത്രി, കടപ്പുറം വനിത ശിശു ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പദ്ധതിക്കു സാമ്പത്തിക തടസ്സമുണ്ടാകില്ലെങ്കിലും താരതമ്യേന കുറവ് പ്രസവം നടക്കുന്ന കായംകുളം, ചെങ്ങന്നൂർ, ചേർത്തല തുടങ്ങിയ ആശുപത്രികളിൽ പദ്ധതി നടപ്പാക്കാൻ കൂടുതൽ തുക വേണ്ടി വരുമെന്നാണു വിലയിരുത്തൽ. കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രികളോടു ചേർന്ന് ആരോഗ്യ വകുപ്പ് വാഹനം വാടകയ്ക്കെടുത്തു സർവീസ് നടത്തുകയാണു ലക്ഷ്യം. മറ്റിടങ്ങളിൽ ടാക്സി ഉടമകളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചേക്കും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama