go

‘നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, ഞങ്ങളെ സഹായിക്കാൻ എത്തിയവരല്ലേ, പിന്നെങ്ങനെ പണം വാങ്ങും’

ktm-flood-hotel
മഞ്ചേരിയിലെ ഹോട്ടലുടമ ജിതേഷ്
SHARE

ചെങ്ങന്നൂർ ∙ നാടിനെ സഹായിക്കാൻ തെക്കു നിന്നെത്തിയവർക്കു ഭക്ഷണം നൽകിയിട്ടു പണം വാങ്ങാതെ മഞ്ചേരിയിലെ ഹോട്ടലുടമ, പ്രളയം സമ്മാനിക്കുന്ന നൊമ്പരങ്ങൾക്കിടയിലും ആശ്വാസമേകി നന്മ മരങ്ങൾ. പ്രകൃതി സംഹാരതാണ്ഡവമാടിയ നിലമ്പൂരിലെ ദുരിതബാധിതർക്കു  സഹായഹസ്തവുമായി പോയവരാണു ചെങ്ങന്നൂർ പുത്തൻതെരുവ് ന്യൂ സ്ട്രീറ്റ് ബോയ്സിലെ പത്തംഗസംഘം. 

മഞ്ചേരി തൃക്കലങ്ങോട് 32 –ലെ രസം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ അനുഭവം സംഘാംഗമായ ഷോഫിൻ സി.ജോൺ  സമൂഹമാധ്യമത്തിൽ പങ്കു വയ്ക്കുകയായിരുന്നു. 10 പേർ ഭക്ഷണം കഴിച്ച ശേഷം ബിൽ ചോദിച്ചപ്പോഴാണു ഹോട്ടലുടമ ജിതേഷിന്റെ മാസ് മറുപടി –‘നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, ഞങ്ങളെ സഹായിക്കാനെത്തിയവരല്ലേ, പിന്നെങ്ങനെ പണം വാങ്ങും’. 

സംഘം സഞ്ചരിച്ച വണ്ടിയുടെ പേര് ചെങ്ങന്നൂർക്കാരൻ എന്നു കണ്ടു വിശേഷങ്ങൾ തിരക്കിയപ്പോഴാണു സഹായവുമായി എത്തിയതാണെന്നു ഹോട്ടലുടമയ്ക്കു മനസിലായത്. നിങ്ങ എന്ത് മൻസമ്മാരാഡോ ? എന്ന തലക്കെട്ടിൽ ഷോഫിൻ ഹോട്ടലിലെ അനുഭവം ഫെയ്സ്ബുക്കിൽ  പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിനു പേരാണു ഷെയർ ചെയ്തത്. ന്യൂ സ്ട്രീറ്റ് ബോയ്സിലെ റിത്തു, ജിബു എബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിലമ്പൂരിലേക്കു സഹായത്തിനായുള്ള വിഭവസമാഹരണം. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama