go

കുട്ടനാടിന്റെ ഏക ഡിപ്പോ; സ്വന്തമായി ഇല്ലായ്മകൾ മാത്രം

alappuzha-ksrtc-deppo
വെള്ളം കയറിയ എടത്വ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
SHARE

എടത്വ ∙ നെല്ലറയുടെ നാട്ടിലെ ഏക കെഎസ്ആർടിസി ഡിപ്പോ ആയ എടത്വ സംസ്ഥാന ശരാശരിയേക്കൾ കലക്‌ഷൻ നേടി കൊടുത്തിട്ടും അവഗണനയിൽ. മഴ ഒന്നു ചാറിയാൽ വെള്ളത്തിലാകും. വെള്ളക്കെട്ട് ഒഴിഞ്ഞ ദിവസങ്ങൾ ഇല്ല. കഴിഞ്ഞ പ്രളയകാലത്ത് 15 ദിവസത്തിൽ അധികമാണ് വെള്ളത്തിലായി കിടന്നത്. ഇപ്പോൾ ഗ്രൗണ്ടിൽ ഒരടിയിൽ ഏറെ വെള്ളം ഉണ്ട്.ഓഫിസ് കെട്ടിടവും വെള്ളത്തിലാണു 40 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നു ചെലവഴിച്ച് 4 വർഷം മുൻപ് നിർമിച്ച കെട്ടിടം നിർമാണത്തിലെ അപാകതകൾ മൂലം പ്രവർത്തന യോഗ്യമല്ല.

സമീപത്തെ തോട്ടിൽ ചെറിയ തോതിൽ ജല നിരപ്പ് ഉയർന്നാൽ പോലും ജീവനക്കാർക്കായി നിർമിച്ച ശുചിമുറി ഉപയോഗിക്കാൻ പറ്റില്ല. ഗ്രൗണ്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകി പോകാൻ സംവിധാനം ഇല്ല.സംസ്ഥാന പാതയിൽ നിന്നും 15– മീറ്റർ മാത്രം ഉള്ളിലേക്ക് കയറിയാണ് ഡിപ്പോ. ഇരുളടഞ്ഞ സ്ഥലത്തു കൂടി വേണം വരാൻ, തോടിന്റെ സമീപത്തു കൂടി വേണം വാഹനം തിരിഞ്ഞു വരാൻ ഡ്രൈവറുടെ കണ്ണൊന്ന് തെറ്റിയാൽ അപകടം നിശ്ചയം. 

തോടിന്റെ വശത്ത് സംരക്ഷണ വേലി പോലും നിർമിച്ചിട്ടില്ല. റോഡിലേക്ക് കയറുന്ന ഭാഗത്ത് ഹംപുകളും ഇല്ല. കഴിഞ്ഞ ദിവസം ബസ് റോഡിലേക്ക് കയറുന്നതിനിടയിൽ ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ പെട്ട വിദ്യാർഥി ഇന്നും ഐസിയുവിൽ ആണ്. യാത്രക്കാർക്കു ശുചിമുറികളുമില്ല.  രണ്ടര ഏക്കറോളം ഭൂമി സ്വന്തമായുണ്ടെങ്കിലും 40 സെന്റ് കുഴിയായി കിടക്കുന്നു. ചുറ്റുമതിൽ ഇല്ല. ജീവനക്കാർക്ക് വിശ്രമസൗകര്യങ്ങളുമില്ല. 

യാത്രക്കാർക്കു ശുദ്ധജലംപോലുമില്ല. നിത്യേന നൂറുകണക്കിനാളുകൾ വന്നും പോയും ഇരിക്കുന്ന ഡിപ്പോയിൽ കാന്റീൻ പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എടിഎം കൗണ്ടർ വേണമെന്നും ആവശ്യമുണ്ട്. സന്ധ്യ കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരുടെയും തെരുവു നായ്ക്കളുടെയും ആവാസ കേന്ദ്രമായി മാറുകയാണ്.സ്വന്തമായി ഡീസൽ പമ്പ് സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല ഇന്നും തിരുവല്ല ഡിപ്പോയിൽ നിന്നുമാണ് ഡീസൽ സംഭരിക്കുന്നത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama