go

ജലനിരപ്പ് ഉയരുന്നു; കുട്ടനാടിന്റെ നെഞ്ചിടിപ്പും

alappuzha-vechiles
വെള്ളപ്പൊക്ക ഭീഷണിയെ തുടർന്നു ചമ്പക്കുളം പാലത്തിൽ കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങൾ
SHARE

കുട്ടനാട് ∙ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇന്നലെ മാത്രം അര അടിയോളമാണ് ഉയർന്നത്. താലൂക്കിൽ 8 ക്യാംപുകളിലായി 1485 പേരാണു കഴിയുന്നത്. കാവാലം ഗവ. എൽപി സ്കൂളിൽ 16 കുടുംബങ്ങളിലായി 68 പേർ കഴിയുന്നുണ്ട്. കൈനകരി പഞ്ചായത്തുകാർക്കായി ആലപ്പുഴയിൽ 3 ക്യാംപുകളും തുറന്നിട്ടുണ്ട്. പുളിങ്കുന്ന്, കൈനകരി സൗത്ത് വില്ലേജുകളിൽ ഇന്നലെ വൈകിട്ട് 2 ക്യാംപുകൾ കൂടി തുറന്നിട്ടുണ്ട്. 

alappuzha-mada-removing
നെടുമുടി കൃഷിഭവൻ പരിധിയിലെ കളത്തിപ്പാടം പാടശേഖരത്തിൽ വീണ മട തടയുന്ന കർഷകർ.

താലൂക്കിലെ 12 വില്ലേജുകളിലായി 340 ഭക്ഷണവിതരണകേന്ദ്രങ്ങൾ തുറന്നു. 16867 കുടുംബങ്ങളിലെ 71075 ഗുണഭോക്താക്കളാണു ഭക്ഷണവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. 46 പാടശേഖരങ്ങളിൽ വെള്ളം കയറി. 18 പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. 800 ഹെക്ടർ സ്ഥലത്തെ കൃഷിയാണു പൂർണമായി നശിച്ചത്. 2464 ഹെക്ടർ സ്ഥലത്തെ കൃഷി സംരക്ഷിക്കാൻ പുറത്തു നിന്ന് പമ്പ് സെറ്റുകൾ എത്തിച്ചു പമ്പിങ് നടത്തുകയാണ്.

ഈ പാടശേഖരങ്ങളിലെ നെല്ലു പൂർണമായി വെള്ളത്തിനടിയിലാണ്. ഏകദേശം 12 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തെങ്ങ്, വാഴ ഉൾപ്പടെ 826 ഹെക്ടറിലെ കരക്കൃഷികളും നാശിച്ചു. ഏകദേശം 8 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കിയിരിക്കുന്നത്. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ മൂലപൊങ്ങമ്പ്ര പാടശേഖരത്തിൽ വെള്ളം കരകവിഞ്ഞുകയറി പാടശേഖരം പൂർണമായി വെള്ളം നിറഞ്ഞതോടെ എസി റോഡിലെ യാത്ര കൂടുതൽ ദുഷ്ക്കരമായി. 

ആലപ്പുഴയിൽ നിന്നു നിലവിൽ മങ്കൊമ്പ് ജംക്‌ഷൻ വരെ മാത്രമെ ഇനി ഗതാഗതം സാധ്യമാകൂ. ഇന്നലെ വൈകിട്ടുവരെ മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷൻവരെ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. രാത്രിയിൽ അതു മങ്കൊമ്പ് വരെയായി ചുരുക്കി. 3 അ‌ടിയോളം വെള്ളമാണ് ഈ ഭാഗത്തെ റോഡിലുള്ളത്. മങ്കൊമ്പ് മുതൽ പള്ളിക്കൂട്ടുമ്മ വരെ ട്രാക്ടറുകളിൽ ആളുകളെ കയറ്റി ഇറക്കാൻ ഇന്നലെ രാത്രി മുതൽ ആരംഭിച്ചു.

എടത്വ ∙ തകഴി കാട്ടാത്രക്കടവ് പാടശേഖരവും ഇന്നലെ മട വീണു. 65 ദിവസം പിന്നിട്ട പാടശേഖരമാണ് ഏക്കറിന് 20000 രൂപയിലധികം ചെലവ് വന്നിരുന്നതായി സെക്രട്ടറി ആ.ആർ.രാധാകൃഷ്ണ പിള്ള പറഞ്ഞു. 80 ഏക്കർ വിസ്ത്രൃതി ഉള്ളതാണ് പാടശേഖരം. ജലനിരപ്പ് ഉയർന്നു തുടങ്ങിയപ്പോൾ തന്നെ പുറം ബണ്ടുകളുടെ മുകളിൽ കട്ടി നിരത്തി ബലപ്പെടുത്തിയിരുന്നു. എന്നാൽ അതിനു മുകളിൽ വെള്ളം എത്തിയതോടെ കവിഞ്ഞൊഴുകി മുങ്ങുകയായിരുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama