go

പ്രളയംമൂലം ചികിത്സ വൈകി; ഗൃഹനാഥൻ മരിച്ചു

Alappuzha News
ചന്ദ്രൻ
SHARE

തലവടി∙ ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥനെ വെള്ളപ്പൊക്കം മൂലം സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലവടി നടുവിലേമുറി കുറ്റിക്കാട്ടുചിറ ചന്ദ്രഭവനത്തിൽ കെ.കെ. ചന്ദ്രൻ (61) ആണു മരിച്ചത്. ഇന്നലെ രാവിലെ ചന്ദ്രനു നെഞ്ചുവേദന ഉണ്ടായ ഉടനെ ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ വെള്ളപ്പൊക്കം മൂലം ആംബുലൻസ് വീട്ടിനടുത്ത് എത്തിക്കാനായില്ല. വീടിനു സമീപം മുട്ടറ്റം വെള്ളമാണ്. പിന്നീടു നാട്ടുകാരുടെ സഹായത്തോടെ ചുമന്നു സമീപത്തെ കുറ്റിക്കാട്ടുചിറ പാലത്തിൽ എത്തിച്ചു വാഹനത്തിൽ കയറ്റുകയായിരുന്നു. വെള്ളം പൊങ്ങിക്കിടക്കുന്നതു കൊണ്ടു മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: ലളിതാമണി. മക്കൾ: മനോജ്, മനീഷ്, മനു. മരുമക്കൾ: രമ്യ, ജ്യോതി, ഗീതു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama