go

മൃതദേഹം സംസ്കരിക്കാൻ വഴിയില്ലാതെ ബന്ധുക്കൾ

Alappuzha News
പങ്കജാക്ഷി
SHARE

എടത്വ ∙ വീട്ടിലേക്കുള്ള വഴിയിലടക്കം വെളളം പൊങ്ങിയതോടെ, മരിച്ച് 4 ദിവസം കഴിഞ്ഞിട്ടും വയോധികയുടെ സംസ്കാരം നടത്താനാവാതെ ബന്ധുക്കൾ. എടത്വ പതിനെട്ടിൽ ചിറ ജനാർദനന്റെ ഭാര്യ പങ്കജാക്ഷിയുടെ (76) സംസ്കാര ചടങ്ങാണു വൈകുന്നത്. അസുഖബാധിതയായിരുന്ന പങ്കജാക്ഷിയെ വീട്ടിൽ വെള്ളം കയറിയതോടെ കവിയൂരിൽ താമസിക്കുന്ന മകൾ പ്രസീതയുടെ വീട്ടിലാക്കി. അവിടെ വച്ചാണു മരിച്ചത്. നാട്ടിൽ എത്തിച്ചു സംസ്കാരം നടത്താൻ കഴിയാതെ വന്നതോടെ മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു. വെള്ളം ഇറങ്ങിയ ശേഷം സംസ്കാരം നടത്താനാണു തീരുമാനം. മറ്റു മക്കൾ: പ്രസാദ്, പ്രമീള, പ്രഭ. മരുമക്കൾ: ഷാജി, രൂപേഷ്, ഷാജി, രത്നമ്മ.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama