go

പ്രളയജലം വളഞ്ഞു, രണ്ടു പാടശേഖരങ്ങൾ കടന്നു 8 കിലോമീറ്റർ ട്രാക്ടറിൽ യാത്ര....

Alappuzha News
വളരുമ്പോൾ അമ്മ പറയാം, ഈ കഥ കൈനകരി കുട്ടമംഗലം കമ്മട്ടിക്കുളത്ത് പി.കെ.സുധീറിന്റെയും പ്രേമയുടെയും മകൻ അഗ്നേയ് (46 ദിവസം) ആലപ്പുഴ എസ്‌ഡിവി ഗേൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ അമ്മയോടൊപ്പം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടന്ന് 45–ാം ദിവസം കുട്ടിയെ പരിശോധനകൾക്കായി വീണ്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് വീട് സ്ഥിതിചെയ്യുന്ന അറുപങ്ക് പാടശേഖരത്തിൽ മട പൊട്ടിയത്. വീട്ടിൽ മുട്ടൊപ്പം വെള്ളം കയറിയപ്പോൾ കുഞ്ഞിനെയുമെടുത്തു ബോട്ടിൽ ആലപ്പുഴ എത്തി. ആദ്യ ദിവസം മറ്റുള്ളവർക്കൊപ്പം കഴിയേണ്ടി വന്നെങ്കിലും അമ്മയ്ക്കും കുട്ടിക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പിന്നീട് ക്യാംപിൽ പ്രത്യേകം മുറി നൽകി. അഗ്നേയിന്റെ സഹോദരങ്ങളായ അലീനയും (ഒൻപതാം ക്ലാസ്), അഥീനയും (ആറാം ക്ലാസ്) ഇതേ സ്കൂളിൽ മറ്റൊരു മുറിയിലുണ്ട്.
SHARE

ആലപ്പുഴ∙ നേരം വെളുത്തപ്പോഴാണു ശ്രുതി അറിഞ്ഞത്, കഴിഞ്ഞ രാത്രികൊണ്ടു പ്രളയജലം വീടിനെ വളഞ്ഞുകഴിഞ്ഞു. 30 ദിവസം പ്രായമുള്ള മകൾ തൻവിയെയുമെടുത്തു വീടുവിടുകയാണു വഴി. ഒരു കിലോമീറ്റർ അകലെ ഭർതൃഗൃഹത്തിലും വെള്ളം കയറിയിരുന്നു. മകളെ സുരക്ഷിതമായ ഒരിടത്തേക്ക് ഉടൻ മാറ്റണമെന്നു മാത്രം ഭർത്താവ് നന്ദുവിനെ ഫോണിൽ വിളിച്ചു പറഞ്ഞു. വെള്ളം കയറിയ വഴികളിലിലൂടെ നീന്തി, നന്ദുവെത്തി. പിന്നാലെ മകൾക്കു പോകാൻ വെള്ളം മുക്കാത്തൊരു വാഹനവും...

Alappuzha News
1. നന്ദു പ്രസാദും ഭാര്യ ശ്രുതിലക്ഷ്മിയും ഒരുമാസം പ്രായമായ കുഞ്ഞ് തൻവിയൊടൊപ്പം ദുരിതാശ്വാസ ക്യാംപിൽ., 2. ആത്മിക, സഹോദരൻ സായന്തിനും മുത്തശ്ശിക്കുമൊപ്പം ക്യാംപിൽ.

മഴയും പ്രളയജലവും മുക്കിയ വഴികളിലൂടെ എട്ടു കിലോമീറ്റർ ട്രാക്ടർ യാത്ര ചെയ്താണു കുട്ടനാട് മിത്രക്കരി മിത്രമഠത്തിൽ നന്ദുപ്രസാദും ഭാര്യ ശ്രുതിലക്ഷ്മിയും ഒരു മാസം പ്രായമുള്ള മകൾ തൻവി സായ നന്ദുവും തകഴി ദേവസ്വം ബോർഡ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയത്. പ്രസവാനന്തര ചികിത്സകൾക്കിടെ, ട്രാക്ടറിന്റെ മഡ്ഗാർഡിലിരുന്നുള്ള ദീർഘയാത്ര ശ്രുതിക്കു ശരീരമാസകലം വേദന നൽകിയിട്ടുണ്ട്. 

Alappuzha News
അഭിജിത്ത് അമ്മ അജിതയ്ക്കും മൂത്തമ്മയായ ജയന്തിക്കുമൊപ്പം

വള്ളത്തിൽ എടത്വയിലേക്കു പോകാമെന്നാണ് ആദ്യം തീരുമാനിച്ചത്. പിഞ്ചുകുഞ്ഞുമായി രണ്ടു പാടശേഖരങ്ങൾ കടക്കുന്നതിലെ അപകടം ബോധ്യമുണ്ടെങ്കിലും മറ്റു മാർഗമില്ലായിരുന്നു. അപ്പോഴാണു നന്ദുവിന്റെ സഹോദരീ ഭർത്താവ് ബിനീഷ് ട്രാക്ടറുമായി എത്തുന്നത്. ഇവർക്കൊപ്പം ശ്രുതിയുടെ മാതാപിതാക്കളെയും ഇതേ ട്രാക്ടറിൽ ചക്കുളത്ത് എത്തിച്ചു. അവിടെ നിന്നു ബസിൽ ക്യാംപിലേക്ക്. ക്യാംപിലെ മുറിയിലെത്തിയപ്പോൾ അവിടെ തൻവിയുടെ സമപ്രായക്കാരിയായി ഒരാൾ കൂടി. പടഹാരം ചരുവുകാലായിൽ സനേഷിന്റെയും ആതിരയുടെയും മകൾ, രണ്ടര മാസം പ്രായമുള്ള ആത്മിക. സ്കൂളിലെ ഡെസ്കുകൾ ചേർത്തൊരുക്കിയ കട്ടിലിൽ രണ്ടു കുഞ്ഞുങ്ങളും.

വീട്ടിൽപോകാനാകാതെ അമ്മയും നവജാതശിശുവും

ഹരിപ്പാട് ∙പ്രസവശേഷം കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങാനാകാതെ അമ്മ. ഹരിപ്പാട് ചെറുതന ചെമ്പകത്ത് പടീറ്റതിൽ ബിനുവിന്റെ ഭാര്യ സബിതയും(31) കൈകുഞ്ഞുമാണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുള്ളത്. കഴിഞ്ഞ 8നാണു സബിത ആൺകുഞ്ഞിനെ  പ്രസവിച്ചത്.  3–ാം ദിവസം  മടങ്ങേണ്ടിയിരുന്നതാണ്. വഴിയിലും വീടിനു ചുറ്റും വെള്ളം കയറിയതിനാൽ സബിതയ്ക്കും ആറു ദിവസം പ്രായമായ കുഞ്ഞിനുംവീട്ടിൽപ്പോകാനായില്ല. ഭർത്താവും ആദ്യത്തെ കുഞ്ഞും ബന്ധുക്കളും  ചെറുതനയുള്ള വീട്ടിലുണ്ട്. എടത്വയിലാണു സബിതയുടെ വീട് വെള്ളപ്പൊക്കം കാരണം അവിടേയ്ക്കും പോകാൻ കഴിയില്ല. 

തോറ്റുകൊടുക്കില്ല, അഭിജിത്തും അമ്മമാരും

കുപ്പപ്പുറം എച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അഭിജിത്തിനു രണ്ട് അമ്മമാരാണ്. പെറ്റമ്മ അജിതയും മൂത്തമ്മയായ ജയന്തിയും. ആലപ്പുഴ നെഹ്​റു ട്രോഫി വാർഡിലാണു വീട്. അജിത അംഗപരിമിതയാണ്. . ജയന്തിയുടെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു.കഴിഞ്ഞ പ്രളയത്തിൽ വീടിനു കേടുപാടുണ്ടായി, കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീട് പൂർണമായി തകർന്നു. കടം വാങ്ങി ഉയർത്തിയ ചെറിയ ഷെഡിലും ഇപ്പോൾ വെള്ളം കയറി. അവിടെ നിന്നു കൈയിൽ കിട്ടിയ പുസ്തകങ്ങളും ചേർത്തുപിടിച്ചാണു അഭിജിത്ത് ആലപ്പുഴ എസ്ഡിവി സെൻട്രൽ സ്കൂളിലെ ക്യാംപിലേക്കു വന്നത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama