go

തിരക്കേറി, നല്ലോണം...

alappuzha news
ഒ‍ാണത്തിനായി ഏത്തയ്ക്കാ ഉപ്പേരിയുണ്ടാക്കുന്നു. മുല്ലയ്ക്കൽ തെരുവിൽ നിന്നുള്ള കാഴ്ച. ചിത്രം മനോരമ
SHARE

ആലപ്പുഴ ∙ ഉത്രാടപ്പാച്ചിലിന് ഒരുദിവസം മാത്രം അവശേഷിക്കേ നാടും നഗരവും തിരക്കിലായി. പ്രളയത്തിൽ മങ്ങിപ്പോയ ആഘോഷത്തെ വീണ്ടെടുക്കുകയാണു നാട്.  അവധി ദിവസമായ ഇന്നലെ എല്ലാ  കച്ചവട സ്ഥാപനങ്ങളിലും വൻ തിരക്കായിരുന്നു. ഒരു പകൽ മുഴുവൻ മഴ മാറി നിന്നതിനാൽ തെരുവോര കച്ചവടവും ഉണർന്നു. വരുന്ന രണ്ടു ദിവസങ്ങളിലും ശുഭ പ്രതീക്ഷയാണു വ്യവസായ മേഖലയ്ക്കുള്ളത്. ഇലക്ട്രോണിക്സ് സ്ഥാപനങ്ങളും തുണിക്കടകളും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ  മാറ്റി വാങ്ങൽ, തവണ വ്യവസ്ഥയിൽ വാങ്ങൽ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ പലയിടത്തുമുണ്ടായി

പൂ വിപണിയിൽ  വസന്തം

പൂ വിപണി ചൂടുപിടിച്ചു തുടങ്ങിയതായി കച്ചവടക്കാർ പറയുന്നു. കർണാടകയിലെ ഹൊസൂർ, ബെംഗളൂരു, തമിഴ്നാട്ടിലെ തെങ്കാശി എന്നിവിടങ്ങളിൽ നിന്നാണ് ഓണവിപണിയിലേക്കു പൂക്കളിൽ അധികവും എത്തുന്നത്. ഇത്തവണ ആവശ്യക്കാർ കൂടുതലാണെന്നു കച്ചവടക്കാർ പറയുന്നു. 

സബ്സിഡിയുമായി സപ്ലൈകോ

പൊതു വിതരണ വകുപ്പ് സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിന് ഓണം മേളകൾ തുടങ്ങി. ആലപ്പുഴ നഗരത്തിലെ സുഗതൻ സ്മാരക ഹാളിലും കൊട്ടാരപ്പാലത്തിനു സമീപമുള്ള എൻഎസ്എസ് ഹാളിലുമാണു ജില്ലാ മേളകൾ. എല്ലാ താലൂക്കുകളിലും സപ്ലൈകോ ഔട്ട് ലെറ്റുകളോടു ചേർന്ന് ഓണച്ചന്തകൾ തുടങ്ങി. 13 ഇനം  സാമഗ്രികകൾ സബ്സിഡിഡി നിരക്കിൽ മാവേലി സ്റ്റോറുകളിൽ  ലഭ്യമാണ്. നാളെവരെ ഇതു തുടരും.  

സജീവമായി  ഓണച്ചന്തകൾ

ഉത്രാടചന്തക്കായുള്ള പച്ചക്കറികളുടെ വിപുലമായ ശേഖരം ഓണച്ചന്തകളിലെത്തി.  ഉത്രാടത്തിന് ഒരു ദിവസം ബാക്കി നിൽക്കെ  ഇന്നലെ വൻ  തിരക്കാണ് ഓണചന്തകളിൽ. പാലമേൽ പഞ്ചായത്തിലെ നൂറനാട് മാർക്കറ്റിലെ വിപണിയിൽ ഇന്നലെ രണ്ട് മണിയോടെ തന്നെ കർഷകരുടെ വിഷരഹിത പച്ചക്കറികളും ഏത്തക്കുലകളും എത്തിച്ചേർന്നു. . കിഴങ്ങ് വർഗങ്ങളും വൻതോതിൽ എത്തി. 

കുടുംബശ്രീയും കൺസ്യൂമർ ഫെഡും

കുടുംബശ്രീയുടെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ പല പഞ്ചായത്തുകളിലും സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. ചെറുവാഹനങ്ങളിൽ പ്രധാന ജംക്‌ഷനുകളിൽ വിലക്കുറവിൽ സാധനങ്ങൾ വിൽക്കുന്നുണ്ട്. 

ഓണ സദ്യ,  പായസ മേള 

കെടിഡിസിയുടെ നേതൃത്വത്തിൽ കായംകുളം കൃഷ്ണപുരത്തുള്ള ആരാമം ഹോട്ടലിൽ പായസ മേള ആരംഭിച്ചു. ആലപ്പുഴ കളപ്പുര ആരാമം ഹോട്ടലിൽ പായസ മേള ഇന്നുമുതൽ തിരുവോണം വരെയാണ്. 

ചക്ക മഹോത്സവം

കൊതിയൂറും  ചക്കവിഭവങ്ങളുമായി ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ  ചക്ക മഹോത്സവം ഹരിപ്പാട് കെഎസ്ഇബിക്കു സമീപവും  കായംകുളം പാർക്ക് മൈതാനിയിലും നടക്കുന്നു. ഒൗഷധ ഗുണം ഏറെയുള്ള കൂൺ വിഭവങ്ങളും, തേനും തേൻവിഭവങ്ങളും ഇവിടെ ലഭിക്കും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama