go

മേൽപ്പാലം ഉണ്ടായിരുന്നെങ്കിൽ.....

SHARE

കായംകുളം ∙ മേൽപ്പാലത്തിനു വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പു നീളുന്നു. മാമ്പ്രക്കന്നേൽ മേൽപ്പാലത്തിന്റെ നിർവഹണ ചുമതലയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ജൂൺ 13നു  കേന്ദ്ര സർക്കാരും റെയിൽവേയുമായി ധാരണാ പത്രത്തിൽ ഒപ്പു വയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.  തുടർന്നു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിക്കുകയും മേഖലയിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. ഇനി ഭൂമിക്കു വില നിശ്ചയിച്ച് ഉടമസ്ഥർക്കു നൽകുന്ന കടമ്പ കൂടി കഴിഞ്ഞാൽ മാത്രമേ നിർമാണം തുടങ്ങാനാകൂ. 

മേൽപ്പാലത്തിനു നേരത്തെ കിഫ്ബിയുടെ അംഗീകാരം ലഭിച്ചിരുന്നു. 2018ലെ സംസ്ഥാന ബജറ്റിൽ 60കോടി രൂപ സർക്കാർ പ്രഖ്യാപിക്കുകയും  നിർവഹണ ഏജൻസിയായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയെ (ആർബിഡിസികെ) നിയമിക്കുകയും ചെയ്തിരുന്നു.  തുടർന്ന് ആർബിഡിസികെ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിച്ച് 31.21 കോടി രൂപയുടെ അംഗീകാരം നൽകുകയായിരുന്നു.

505.82 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലും 11 സ്പാനുകളുളള മേൽപ്പാലമാണു നിർമിക്കുന്നത്.  470 മീറ്റർ നീളത്തിൽ രണ്ട് വരി പാതയായി അപ്രോച്ച് റോഡും 1.50മീറ്റർ വീതിയിൽ നടപ്പാതയും 5.50 മീറ്റർ വീതിയിൽ നടപ്പാതയോടു കൂടിയ സർവീസ് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി 202 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

തീരാതെ യാത്രാദുരിതം

1996ൽ 2 വരി പാതയാക്കിയ നാൾ മുതൽ റോഡ് യാത്രികർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റെയിൽവേ സ്റ്റേഷൻ അടുത്തായതിനാൽ തീവണ്ടികൾ പിടിച്ചിടുമ്പോൾ മണിക്കൂറുകളോളം കാത്തു കിടന്നാണു വാഹന യാത്രികർ ഇരു വശത്തേക്കും പോകുന്നത്. നൂറിലധികം ട്രെയിനുകൾ കടന്നു പോകുന്ന ഇവിടെ മിക്ക സമയങ്ങളിലും ഗേറ്റ് അടഞ്ഞു തന്നെ കിടക്കുകയായിരിക്കും. ഇതു മൂലം കൃത്യ സമയത്ത് ജോലി സ്ഥലങ്ങളിലെത്താനും സ്കൂളുകളിലെത്താനും കഴിയാതെ വിദ്യാർഥികളടക്കം നിരവധി യാത്രികരാണ് വലയുന്നത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama