go

മാല പൊട്ടിക്കാൻ ശ്രമം: ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

അരുൺകുമാർ
അരുൺകുമാർ
SHARE

അമ്പലപ്പുഴ ∙ സ്കൂട്ടറിൽ പോയ യുവതികളെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവിനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോമന കന്നിട്ടപ്പറമ്പ് അരുണ്‍കുമാറിനെയാണ് (29) സിഐ ടി.മനോജ് ഇന്നലെ അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ 3ന് രാത്രി എട്ടിന് ആമയിട ‍ഞൊണ്ടിമുക്കിനു സമീപമായിരുന്നു സംഭവം. പിഎസ്‌സി പരീക്ഷ കഴിഞ്ഞ് കച്ചേരിമുക്കില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്നു യുവതികള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama