go

കണ്ണാടിത്തുണ്ടുകൾക്കൊപ്പം, തിളക്കമില്ലാത്ത ജീവിതം

മണ്ണഞ്ചേരി അമ്പനാകുളങ്ങരയ്ക്ക് സമീപമുള്ള കേന്ദ്രത്തിൽ കുപ്പിചില്ല് തിരിയൽ ജോലിയിൽ ഏ‍ർപ്പെട്ടിരിക്കുന്ന സ്ത്രീകൾ.
മണ്ണഞ്ചേരി അമ്പനാകുളങ്ങരയ്ക്ക് സമീപമുള്ള കേന്ദ്രത്തിൽ കുപ്പിചില്ല് തിരിയൽ ജോലിയിൽ ഏ‍ർപ്പെട്ടിരിക്കുന്ന സ്ത്രീകൾ.
SHARE

കലവൂർ ∙ പൊട്ടിയ ചില്ലുകൾ വലിച്ചെറിയാറാണു പതിവ്. എന്നാൽ അതിൽനിന്നാണ് അമ്പനാകുളങ്ങരയിലെ ഒരുകൂട്ടം വനിതകൾ സ്വന്തം ജീവിതം വേർതിരിച്ചെടുക്കുന്നത്. ആക്രിക്കാർ കൊണ്ടുവരുന്നതും കടകളിൽ നിന്നു ശേഖരിക്കുന്നതുമായ പൊട്ടിയ ചില്ലുകൾ എത്തിച്ച് ഇവയിൽ നിന്നു വെളുപ്പ്, കറുപ്പ്, കണ്ണാടി ചില്ല് തുടങ്ങിയവ തരം തിരിക്കുന്നതാണു ജോലി. 8 വർഷമായി ജോലി ചെയ്യുന്ന ഇവർക്കു പ്രതിദിനം 200 രൂപയോളമാണു കൂലി. വെളുത്ത നിറത്തിലുള്ള ചില്ല് 100 കിലോ വേർതിരിച്ചാൽ 80 രൂപ കിട്ടും.

കണ്ണാടിച്ചില്ലുകളാണെങ്കിൽ ഇത് 70 രൂപയാകും. കലവൂരിൽ നേരത്തെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ഗ്ലാസ് നിർമാണ ഫാക്ടറി പൂട്ടിയതോടെ ഇപ്പോൾ ചില്ലു വേർതിരിക്കുന്ന കേന്ദ്രങ്ങൾ കുറവാണ്. തമിഴ്നാട്ടിലെ കമ്പനിയിലേക്കാണു തരംതിരിച്ച ചില്ല് കൊണ്ടുപോകുന്നതെന്ന് അമ്പനാകുളങ്ങര പടിഞ്ഞാറ് വീടിനോടു ചേർന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ കണിച്ചാപറമ്പിൽ ടി.ബി.ഷാജി പറഞ്ഞു. തരംതിരിച്ച ചില്ല് എത്ര വേണമെങ്കിലും ഓർഡറുണ്ട്. പക്ഷേ ആക്രി പെറുക്കുന്നവർ പലരും ഇപ്പോൾ ചില്ലു കുപ്പികൾ പെറുക്കാറില്ലെന്നു ഷാജി പറഞ്ഞു.

രാവിലെ മുതൽ വൈകിട്ടു വരെയിരുന്നു ജോലി ചെയ്താൽ 200 രൂപ പോലും തികച്ചു കിട്ടുന്നില്ലെന്നു തൊഴിലാളികൾ പറയുന്നു. ചാക്കു കെട്ടുകളിലാക്കി എത്തിക്കുന്ന ചില്ല് പെറുക്കി വേർതിരിക്കുമ്പോൾ കൈയും കാലും മുറിയുന്നതു പതിവാണ് ഇവർക്ക്. മിക്കവരുടെയും കൈകൾ നിറയെ മുറിപ്പാടുകളാണ്.  സാരമായ പരുക്കാണെങ്കിൽ കുറെ ദിവസം ജോലി ചെയ്യാൻ കഴിയാതെയും വരാറുണ്ട്. എങ്കിലും കുപ്പിചില്ലുകൾ തങ്ങളുടെ ചോറാണെന്നാണ് ഇവരുടെ പക്ഷം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama