go

ബൈപാസ് ഗർഡറുകൾ ജാക്കികളിൽ ഉയർത്തി

Alappuzha News
ആലപ്പുഴ ബൈപാസിന്റെ കേംബർ ശരിയാക്കുന്ന ജീവനക്കാർ. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ ബൈപാസ് ഗർഡറുകളുടെ വളവിലെ വ്യത്യാസം വർധിക്കാതിരിക്കാൻ താൽക്കാലിക സംവിധാനം. വലിയ ജാക്കികൾ ഉപയോഗിച്ചു ഗർഡറുകൾ ഉയർത്തി വച്ചു. നേരത്തെ ഗർഡറുകൾക്ക് അടിയിൽ വച്ചിരുന്ന തടികൾ മാറ്റി. മഴവെള്ളം ഒഴുകിയപ്പോൾ ഈ തടികൾ താഴ്ന്നതു കാരണമാണോ അളവിൽ മാറ്റമുണ്ടായതെന്ന സംശയത്തിലാണു കരാറുകാർ ജാക്കി ഉപയോഗിച്ചു പ്രശ്നം പരിഹരിച്ചത്.

ഗർഡറുകളുടെ അടിഭാഗത്തിന്റെ (കേംബർ) വളവ് റെയിൽവേ എൻജിനീയറിങ് വിഭാഗം നിശ്ചയിച്ചു നൽകിയതിൽ നിന്ന് അൽപം വ്യത്യസ്തമാണെന്നു മുൻപു കണ്ടെത്തിയിരുന്നു. ഗർഡറുകൾ നിർമിച്ച ഫാക്ടറിയിൽ വച്ചു പരിശോധിച്ചപ്പോൾ വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ, ആലപ്പുഴയിലെത്തിച്ച ശേഷമുള്ള പരിശോധനയിലാണു വ്യത്യാസം കണ്ടത്. ഇതിന്റെ പേരിലാണ് തുടർനടപടികൾ വൈകിയത്.

പിന്നീടു മന്ത്രി ജി.സുധാകരനും ഉന്നത അധികൃതരും ഇടപെട്ടു ചെന്നൈയിലെ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിൽനിന്നു പുതിയ ഡിസൈൻ തയാറാക്കി വാങ്ങിയിട്ടുണ്ട്. അളവിലെ വ്യത്യാസം പരിഹരിക്കാൻ ഗർഡറുകളിൽ ഉപയോഗിച്ചിരിക്കുന്ന ബോൾട്ടുകൾ മാറ്റാനും തീരുമാനിച്ചിരുന്നു. പുതിയ ബോൾട്ടുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama