go

വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അപ്പു
അപ്പു
SHARE

ഹരിപ്പാട് ∙ സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ ആറാം ക്ലാസ് വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ആയാപറമ്പ് കളരിക്കൽ പടീറ്റതിൽ അപ്പു(27) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. മൊബൈൽ ഫോണിൽ സംസാരിക്കുന്ന ഭാവത്തിൽ നടന്നു അടുത്തെത്തി പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയും കൂടെയുണ്ടായിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനിയും കരഞ്ഞ് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് പള്ളിപ്പാട് പാലത്തിനു സമീപം വച്ച് വീയപുരം എസ്ഐ എ. ഷെഫീക്ക്, എഎസ്ഐമാരായ ശ്രീകുമാർ, ബൈജു, സിപിഒമാരായ മുഹമ്മദ് കുഞ്ഞ്, അനിൽ കുമാർ, സുരേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. പ്രതിക്ക് എതിരെ പോക്സോ പ്രകാരം കേസ് എടുത്തു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama