go

ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ വെട്ടി കൊലപ്പെടുത്തിയയാൾക്ക് ജീവപര്യന്തം

ബൈജു
SHARE

ആലപ്പുഴ ∙ മദ്യപിക്കാൻ പണം നൽകാത്തതിനു ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിനു ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം.പുന്നപ്ര 14–ാം വാർഡ് തയ്യിൽ കിഴക്കതിൽ മിനിയെ (42) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വി.ബൈജുവിനെ (36) അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച മിനി റാന്നി പഴവങ്ങാടി സ്വദേശി ബൈജുവിനൊപ്പം പുന്നപ്രയിലായിരുന്നു താമസം. 2012 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മരം വെട്ടു തൊഴിലാളിയായിരുന്ന ബൈജു മദ്യപിക്കാൻ പണം ചോദിച്ചെങ്കിലും മിനി പണം നൽകിയില്ല. തുടർന്ന് കൈക്കോടാലി കൊണ്ട് മിനിയുടെ തലയ്ക്കു വെട്ടുകയായിരുന്നു. 21 സാക്ഷികളെയും 5 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പിഴത്തുക മിനിയുടെ 3 മക്കൾക്ക് നൽകാനാണ് കോടതിയുടെ ഉത്തരവ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama