go

ഡോക്ടറുടെ അനാസ്ഥ; യുവതി റോഡരികിൽ പ്രസവിച്ചു

SHARE

ചിത്രദുർഗ∙ പ്രസവവേദയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ യുവതി റോഡരികിൽ പ്രസവിച്ചു. ചിത്രദുർഗ ജില്ലയിലെ ഹൊലക്കരെ താലൂക്കിലെ ചിത്രഹള്ളി ഗ്രാമത്തിലാണ് സംഭവം. സർക്കാർ ഹെൽത്ത് സെന്ററിലെത്തിയ ഗംഗമാലമ്മ, ഭർത്താവ് ചൗഡപ്പ എന്നിവരോട് ഉച്ചഭക്ഷണത്തിന് ശേഷം മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു.ഇതോടെ വീട്ടിലേക്ക് തിരിച്ചുപോകാൻ നിൽക്കുന്നതിനിടെയാണ് ഗംഗമാലമ്മ റോഡരികിൽ പ്രസവിച്ചത്. ഹെൽത്ത് സെന്ററിലെ ഡോക്ടർ മുഹമ്മദിനെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.നീരജ് പാട്ടീൽ പറഞ്ഞു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama