go

യുവാവിനെ മർദിച്ചത് മലയാളം സംസാരിച്ചതിന്റെ പേരിൽ

metro
SHARE

ബെംഗളൂരു ∙ ഐടി ജീവനക്കാരൻ അഭിജിത്തിനെ (26) സാമൂഹിക വിരുദ്ധർ ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിച്ചത് മലയാളം സംസാരിച്ചതിന്റെ പേരിലെന്ന് പൊലീസ് നിഗമനം. യുവാവ് ഫോണിൽ മലയാളം സംസാരിക്കുന്നതു കേട്ടപ്പോൾ അന്യനാട്ടുകാരനാണെന്നു മനസ്സിലായതിനെ തുടർന്നാണ് അക്രമമെന്നാണു സൂചന.കന്നഡ സംസാരിക്കാത്തതിന്റെ പേരിൽ പലർക്കുമെതിരെ മുൻപും ഇത്തരം ആക്രമണമുണ്ടായിട്ടുണ്ടെന്നു മലയാളികൾ പറയുന്നു. കഴിഞ്ഞ നവംബറിൽ മലയാളി യുവാവ് സമാന വഴക്കിനിടെ കുത്തേറ്റു മരിച്ചിരുന്നു.കാഡുഗോഡി ചന്ദ്രഗിരി ബിഡിഎ അപാർട്മെന്റിനു സമീപം 26നാണു അഭിജിത്തിനു മർദനമേറ്റത്.

സഹോദരൻ അഭിലാഷ് വാങ്ങിയ പുതിയ വീട് കാണാൻ  രാത്രി ബൈക്കിൽ എത്തിയതായിരുന്നു അഭിജിത്ത്. സഹോദരനോടു ഫോണിൽ വഴി ചോദിക്കുന്നതിനിടെയാണ് സംഘം വളഞ്ഞതും ബീയർ കുപ്പി കൊണ്ട് ആക്രമിച്ചതും. തുടർന്ന് മൊബൈലും പഴ്സും തട്ടിയെടുത്തു. ഫോണിലൂടെ കരച്ചിൽകേട്ട അഭിലാഷ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിലാഷ് വിവരം ഉടൻ പൊലീസിനെ അറിയിച്ചെങ്കിലും ആരെയും പിടികൂടാനായില്ല. സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങളിൽ നിന്നു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama