go

 ‌അട്ടിമറിശ്രമങ്ങൾക്കിടെ ആദ്യ ബജറ്റുമായി കുമാരസ്വാമി; ബംപറടിച്ച് ബെംഗളൂരു, കർഷക കടം തള്ളും

budget-blr
SHARE

ബെംഗളൂരു ∙ നവ ബെംഗളൂരു വികസന പദ്ധതിക്കായി (നവ ബെംഗളൂരു ക്രിയാ യോജന) ബജറ്റിൽ 8015 കോടി രൂപ വകയിരുത്തി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. അടുത്ത സാമ്പത്തിക വർഷത്തേക്കു 2300 കോടി രൂപയുടെ ഗ്രാന്റും.

ബെംഗളൂരുവിന് വമ്പൻ വിഹിതം

∙ 23,093 കോടി രൂപയുടെ ബെംഗളൂരു സബേർബൻ റെയിൽപാത പദ്ധതിയുടെ നടത്തിപ്പിനുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) ബെംഗളൂരു റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് എന്റിറ്റി (ബി–റൈഡ്) കേന്ദ്ര സംസ്ഥാന സഹകരണത്തോടെ രൂപീകരിക്കും.

∙മേൽപാല ഇടനാഴി നിർമാണത്തിനു അടുത്ത സാമ്പത്തിക വർഷം 1000 കോടി രൂപ

∙ബെംഗളൂരുവിലെ 5 ലക്ഷം വഴിവിളക്കുകൾ എൽഇഡിയിലേക്കു മാറ്റും.

∙ കൊമേഴ്സ്യൽ സ്ട്രീറ്റും ബ്രിഗേഡ് റോഡും കാൽനടയാത്രക്കാർക്കു മാത്രമാക്കി വികസിപ്പിക്കും.

∙400 മെട്രിക് ടൺ ശേഷിയുള്ള ഖര മാലിന്യ സംസ്കരണ കേന്ദ്രം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കും.

∙87 സ്ഥലങ്ങളിൽ സ്മാർട് പാർക്കിങ് കേന്ദ്രങ്ങൾ. 10000 വാഹനങ്ങൾ പാർക്ക് ചെയ്യാം

∙ഗോരെഗുണ്ടെപാളയത്തു 195 കോടി രൂപ ചെലവിൽ പുതിയ അടിപ്പാത.

∙ ഇപ്പോഴത്തെ ഹെബ്ബാൾ–കെആർ പുരം മേൽപാലത്തിൽ നിന്നു പുതിയ ലൂപ് നിർമിക്കും.

∙ഹെബ്ബാൾ, ബയ്യപ്പനഹള്ളി, കെആർ പുരം, കാഡുഗോഡി, ചല്ലഘട്ട, പീനിയ എന്നിവിടങ്ങളിൽ മൾട്ടി മോഡൽ ട്രാൻസ്പോർട് ഹബ് സ്ഥാപിക്കാൻ സാധ്യതാ പഠനം.

∙17200 കോടി രൂപയുടെ പെരിഫെറൽ റിങ്റോഡ് പദ്ധതിക്കായി അടുത്ത സാമ്പത്തിക വർഷം 1000 കോടി രൂപ.

∙ദൊ‍ഡ്ഡബിദരക്കല്ലിൽ കലാഗ്രാമം നിർമിക്കാൻ 10 കോടി രൂപ.

∙ ഭരണഘടനയുടെ ഉൽപത്തിയും പ്രാധാന്യവും പുതുതലമുറയെ പരിചയപ്പെടുത്താൻ 20 കോടി രൂപ ചെലവിൽ ‘കോൺസ്റ്റിറ്റ്യൂഷൻ മ്യൂസിയം’ സ്ഥാപിക്കും.

∙ ഓട്ടോ–ടാക്സി ഡ്രൈവർമാർക്കു വാടക വീടുകൾ നൽകുന്ന ‘സാരഥിയ സൂരു’ പദ്ധതിക്ക് 50 കോടി രൂപ.

∙ സമഗ്ര യാത്രാ സംവിധാനത്തിന് 50 കോടി രൂപ. ബിഎംടിസി ബസുകളുടെ എണ്ണം കൂട്ടും. നഗരത്തിലെ കുറഞ്ഞത് 50 കിലോമീറ്റർ നടപ്പാത വികസിപ്പിക്കും.

നിറഞ്ഞ് കവിയാൻ..ജലം, ജലാശയം

– ബെലന്തൂർ, വർത്തൂർ, അഗര തടാകങ്ങളിൽ ജലത്തിന്റെ ഗുണനിലവാരം തുടർച്ചയായി വിലയിരുത്താൻ 9 കോടി രൂപ ചെലവിൽ 17 വാട്ടർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിക്കും.

– കാവേരി ജലവിതരണ പദ്ധതിയുടെ 5ാം ഘട്ടത്തിന് 500 കോടി രൂപ ഗ്രാന്റ്.

– ബെംഗളൂരുവിൽ മഴവെള്ളക്കനാലിലേക്ക് ഓടയിൽ നിന്നു മാലിന്യം കയറുന്ന 914 ഭാഗങ്ങൾ അടയ്ക്കാൻ 76.55 കോടി രൂപ.

– ബിബിഎംപിയിലെ എല്ലാ മഴവെള്ളക്കനാലുകളും 3 വർഷത്തിനകം പുനർനിർമിക്കും.

പരുക്കില്ലാതെ ആരോഗ്യ പദ്ധതി

∙സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആൻഡ് ഓർത്തോപീഡിക്സിൽ സ്പോർട്സ് ഇൻജുറി ആൻഡ് റോബടിക് ശസ്ത്രക്രിയ സംവിധാനം ഏർപ്പെടുത്താൻ 10 കോടി രൂപ.

∙ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ 450 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാൻ 100 കോടി രൂപ.

∙കിദ്വായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ സെന്ററിൽ 450 കിടക്കകളുള്ള ബ്ലോക്ക് നിർമിക്കാൻ 100 കോടി രൂപ.

∙കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ 450 കിടക്കകളുള്ള കെട്ടിടം പണിയാൻ 150 കോടി രൂപ.

∙ബെംഗളൂരുവിലെ കിഡ്‍വായ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 450 കിടക്കകളുള്ള കേന്ദ്രം സ്ഥാപിക്കാൻ 100 കോടി രൂപ.

കാർഷിക മേഖലയ്ക്കു 46,853 കോടി

ബെംഗളൂരു ∙ കാർഷിക മേഖലയ്ക്കു 46,853 കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ചു കോൺഗ്രസ് - ദൾ സർക്കാരിന്റെ ബജറ്റ്. വായ്പകൾ എഴുതിത്തള്ളാൻ പൊതുമേഖലാ, ദേശസാൽകൃത ബാങ്കുകൾക്കു 6500 കോടി രൂപയും സഹകരണ ബാങ്കുകൾക്കു 6150 കോടി രൂപയും ഗ്രാന്റ് അനുവദിച്ചു.2019- 20 സാമ്പത്തിക വർഷത്തിൽ 46,000 കോടിയുടെ കാർഷിക വായ്പ പൂർണമായി എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

ബെംഗളൂരു വികസനത്തിന് 1.02 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്.ജനതാദളിനു ശക്തമായ അടിത്തറയുള്ള പഴയ മൈസൂരു മേഖലയ്ക്ക് അനുകൂല ബജറ്റെന്ന പേരുദോഷം ഒഴിവാക്കാൻ മലനാട്, തീരദേശ മേഖലയിൽ നെൽക്കൃഷി പ്രോൽസാഹിപ്പിക്കുന്നതിനു 5 കോടി രൂപയും അനുവദിച്ചു.

∙കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന സിഇടി പരീക്ഷ ഓൺലൈനാക്കും. വിശ്വേശ്വരയ സാങ്കേതിക സർവകലാശാല രണ്ടായി വിഭജിച്ച് ഒന്നിന്റെ ആസ്ഥാനം ഹാസനിലാക്കും.

∙1500 പുതിയ ക്ലാസ് മുറികളും 5000 എണ്ണം പരിഷ്കരിക്കുകയും ചെയ്യും. 1000 സ്കൂളുകൾക്ക് പഠനോപകരണം നൽകും.

∙കുരങ്ങുപനി പടർന്നു പിടിക്കുന്ന ശിവമൊഗ്ഗ ജില്ലയിൽ ഇതിനായുള്ള ഗവേഷണ കേന്ദ്ര സ്ഥാപിക്കാൻ അഞ്ചു കോടി രൂപ അനുവദിച്ചു.

∙ആയുഷ്മാൻ ഭാരത്- ആരോഗ്യ കർണാടക പദ്ധതികൾക്കായി 950 കോടി രൂപയുടെ ഗ്രാന്റ്.

∙ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന ആഷാ ജീവനക്കാരുടെ പ്രതിവാര ശമ്പളത്തിൽ 500 രൂപയുടെ വർധന നവംബർ ഒന്നു മുതൽ നടപ്പിലാക്കും.
∙മാതൃശ്രീ പദ്ധതി പ്രകാരം ഗർഭിണികൾക്കുള്ള പ്രതിമാസ ഗ്രാന്റ് 1000 രൂപയിൽ നിന്ന് 2000 രൂപയാക്കാൻ 470 കോടി രൂപ നീക്കിവച്ചു.

∙അങ്കണവാടി ടീച്ചർമാരുടെ വേതനത്തിൽ പ്രതിമാസം 500 രൂപയും സഹായികൾക്കു 250 രൂപയും വർധിപ്പിക്കും.

∙ 10 ജില്ലകളിലെ കുട്ടിക്കുറ്റവാളികളുടെ കോടതി സൗകര്യങ്ങൾ വികസിപ്പിക്കാൻ 10 കോടി രൂപ.

∙കാർഷിക ആവശ്യത്തിനുള്ള പമ്പ്സെറ്റുകൾക്ക് ഉപയോഗിക്കുന്ന വൈദ്യുതി സബിസിഡി നൽകുന്ന കുടീര ജ്യോതി പദ്ധതിക്ക് 11250 കോടി രൂപ.

∙അന്നഭാഗ്യ പദ്ധതിക്കായി 3700 കോടി രൂപ.

∙സീറോ ബജറ്റ് കൃഷിക്ക് 40 കോടി രൂപ, ഓർഗാനിക് കൃഷിക്ക് 35 കോടി രൂപ, കൃഷി ഭാഗ്യ പദ്ധതിക്ക് 250 കോടി രൂപ; ഇസ്രയേൽ മാതൃകയിലുള്ള കൃഷിക്ക് 145 കോടി രൂപ.

∙റൈത്ത കനജ പദ്ധതി പ്രകാരം 12 കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. ഇതിനായി കാർഷിക ഉൽപന്ന വിപണന കേന്ദ്രങ്ങൾക്ക് 510 കോടി രൂപ.

∙ചാമരാജനഗറിൽ പട്ടുനൂൽ വികസന ഫാക്ടറിക്ക് 5 കോടി രൂപ.

∙മാതള, മുന്തിരി കർഷകർക്ക് 150 കോടി രൂപ.

∙ജലസേചന പദ്ധതികൾക്ക് 9281 കോടി രൂപ.

∙1000 തൊഴിൽ രഹിത യുവാക്കൾക്ക് നാടൻ കോഴി വളർത്താനായി 5 കോടി രൂപ.

∙ക്ഷീര കർഷകർക്കുള്ള ആനുകൂല്യം ലീറ്ററിന് 5 രൂപയിൽ നിന്ന് 6 ആയി ഉയർത്താൻ 1459 കോടി രൂപ. ക്ഷീര കർഷകരുടെ ക്ഷേമപദ്ധതികൾക്ക് 2502 കോടി രൂപ.

∙തടാകങ്ങളിൽ ചെമ്മീൻ കൃഷി പ്രോൽസാഹിപ്പിക്കുന്നതിന് 400 യൂണിറ്റുകൾക്ക് രണ്ടു കോടി രൂപയുടെ സബ്സിഡി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama