ബെംഗളൂരു∙ ഓൾ ഇന്ത്യ കേരള മുസ്ലിം കൾചറൽ സെന്റർ (എഐകെഎംസിസി) ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹവിവാഹം ഇന്ന് രാവിലെ 10നു ശിവാജിനഗർ ഖുദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനത്ത് നടക്കും. ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജനതാദൾ എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവെഗൗഡ മുഖ്യാതിഥിയാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസല്യാർ, ഷറഫുദീൻ ഹുദവി ആനമങ്ങാട് എന്നിവർ പ്രഭാഷണം നടത്തും. ഹസ്രത്ത് മൗലാന മുഫ്തി അഹമ്മദ് റഷാദി കാർമികത്വം വഹിക്കും. 60 ജോഡി യുവതി-യുവാക്കളാണ് ചടങ്ങിൽ വിവാഹിതരാകുന്നത്. നിംഹാൻസ് ആശുപത്രിക്ക് സമീപം സോമേശ്വര നഗറിൽ നിർമാണം പൂർത്തിയായ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. കർണാടകയിലെയും ആന്ധ്രയിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്നാണ് വധുവരൻമാരെ തിരഞ്ഞെടുത്തത്. സ്വർണം, വിവാഹ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, യാത്രാച്ചെലവ് എന്നിവയും ചടങ്ങിൽ സമ്മാനിക്കുമെന്ന് എഐകെഎംസിസി പ്രസിഡന്റ് ടി.ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ നൗഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് നാസർ നീലസന്ദ്ര, ഹാരിസ് കൊല്ലത്തി, സി.പി സദഖത്തുള്ള, മൗലാന അഷ്റഫുള്ള, ശംസുദീൻ കൂടാളി എന്നിവർ പങ്കെടുത്തു.
എഐകെഎംസിസി സമൂഹവിവാഹം ഇന്ന്
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.