go

ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു

ernakulam news
SHARE

ബെംഗളൂരു∙ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നു ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവായി. ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷൻ, ഷോപ്പിങ് മാളുകൾ, ബിബിഎംപി പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ബൈക്ക്, സ്കൂട്ടർ എന്നിവ മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ ടർഫ് ക്ലബ്ബിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് സ്കൂട്ടർ മോഷണം പോയിരുന്നു. പരാതി നൽകാൻ എത്തിയയാളുടെ ബൈക്ക് ഹൈഗ്രൗണ്ട് ട്രാഫിക് പൊലീസ് ആസ്ഥാനത്തു നിന്നു മോഷണം പോയതും അടുത്തിടെ. ഒരാഴ്ച മുൻപ് ഗരുഡ മാളിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്നും സിനിമ കാണാനെത്തിയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയിരുന്നു.

ബൈക്ക് ഉടമകൾ ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി. പിന്നിൽ യുവാക്കളുടെ സംഘങ്ങൾ പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഇരുചക്രവാഹനങ്ങൾ കവരുന്നതിനു പിന്നിൽ യുവാക്കളുടെ സംഘങ്ങൾ. ലോക്ക് തകർത്ത് ഇലക്ട്രിക് വയറുകൾ കൂട്ടിമുട്ടിച്ച് ചാർജ് ചെയ്താണ് ഇവർ നിമിഷ നേരം കൊണ്ടു വാഹനങ്ങളുമായി മുങ്ങുന്നത്.

കഴിഞ്ഞ 3 മാസത്തിനിടയിൽ നഗരപരിധിയിൽ മാത്രം 36 ബൈക്ക് മോഷ്ടാക്കളെയാണ് പിടികൂടിയത്. ഇവരിൽ ഏറെയും 35 വയസിന് താഴെയുള്ളവരാണ്. വില കൂടിയ സൂപ്പർബൈക്കുകൾ മാത്രം മോഷ്ടിക്കുന്നവരും ഇവരിലുണ്ട്. വാഹനം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനുമാണ് ഇവരിലേറെയും ഉപയോഗിച്ചത്. മോഷ്ടിച്ച ബൈക്കുകൾ പൊളിച്ചു വിൽക്കുന്ന കേന്ദ്രങ്ങളിലെത്തിച്ച് രൂപമാറ്റം വരുത്തിയും വ്യാജ രേഖകൾ തയാറാക്കിയുമാണ് കുറഞ്ഞ വിലക്ക് വിൽപന നടത്തുന്നത്. ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉണ്ടാക്കി മോഷ്ടിക്കുന്നവരും കുറവല്ല.

വിദ്യാഭ്യാസം: എംബിഎ ജോലി: ബൈക്ക് മോഷണം

3 ലക്ഷം രൂപ വിലവരുന്ന ഒരു വർഷം പഴക്കമുള്ള സൂപ്പർ ബൈക്ക് 50000 രൂപയ്ക്ക് വിറ്റ കേസിൽ പിടിയിലായത് എംബിഎക്കാരനായ യുവാവായിരുന്നു. സാമ്പത്തിക തിരിമറിയുടെ പേരിൽ ധനകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണത്തിലേക്ക് തിരിഞ്ഞത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama