go

‘ഓഡിയോ ക്ലിപ്പ്’ വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവ്

idukki-police
SHARE

ബെംഗളൂരു∙ കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, സിറ്റി പൊലീസ് കമ്മിഷണർ പദവിക്കായി കോൺഗ്രസ് ദേശീയ നേതാവിനെ കൂട്ടുപിടിച്ചെന്ന ‘ഒഡിയോ ക്ലിപ്’ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കമ്മിഷണർ ഭാസ്കർ റാവു. സമൂഹമാധ്യമങ്ങളിൽ ഭാസ്കർ റാവുവിന്റേതെന്ന വ്യാജേന പടരുന്ന ഓഡിയോ ക്ലിപ്പിന്റെ ഉറവിടം അന്വേഷിച്ച് 3 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീലിന് നിർദേശം നൽകി. ഭാസ്കർ റാവുവിന്റെ ഫോൺ ചോർത്തി, ഇതിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് പ്രചരിപ്പിക്കുന്നതെന്നാണ് കമ്മിഷണറുമായി അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ സീനിയോറിറ്റി മറികടന്ന് അലോക് കുമാറിനെ കമ്മിഷണറായി നിയമിച്ചത് ഭാസ്കർ റാവുവിനെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് യെഡിയൂരപ്പ മുഖ്യമന്ത്രിയായപ്പോൾ അലോക് കുമാറിനെ നീക്കി ഭാസ്കർ റാവുവിനെ നിയമിക്കുകയായിരുന്നു. 40 ദിവസം മാത്രം കമ്മിഷണർ സ്ഥാനത്തിരുന്ന അലോക് കുമാർ തന്നെ സ്ഥലം മാറ്റിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഈ കേസ് 14ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഓഡിയോ ക്ലിപ് വിവാദം.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama