go

‘സഹായബെല്ലടിച്ച് ’ കേന്ദ്രം; 400 ഇലക്ട്രിക് ബസുകൾ

bengaluru news
SHARE

ബെംഗളൂരു∙ കർണാടകയ്ക്കു  400 ഇലക്ട്രിക് ബസുകൾ വാങ്ങാൻ കേന്ദ്രസഹായം. 300 ബസുകൾ ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തും. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി സൗഹാർദ വാഹന പ്രോത്സാഹന  ഫെയിം പദ്ധതിയുടെ ഭാഗമായാണു വൈദ്യുതി ബസ് വാങ്ങാൻ അനുമതി നൽകിയത്. 50 ബസുകൾ വീതം മൈസൂരുവിലും ഹുബ്ബള്ളിയിലും സർവീസ് നടത്തും. ബെംഗളൂരുവിൽ  ബിഎംസിടിയും  മറ്റിടങ്ങളിൽ കർണാടക ആർടിസിക്കുമായിരിക്കും  ബസുകളുടെ നടത്തിപ്പ് ചുമതല. ബസ് വാങ്ങാനുള്ള പകുതി തുക കേന്ദ്ര സബ്സിഡിയായി ലഭിക്കും. ബാക്കി തുക അതതു സംസ്ഥാനങ്ങൾ കണ്ടെത്തണം. 

സാമ്പത്തകി പ്രതിസന്ധി തിരിച്ചടി 

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ബസ്  സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ  നടത്തിയ ബിഎംടിസിക്കു തിരിച്ചടിയായത് സാമ്പത്തിക പ്രതിസന്ധി. 2014ൽ  ചൈനീസ് കമ്പനിയാണു വിമാനത്താവള റൂട്ടിൽ 6 മാസം പരീക്ഷണ സർവീസ് നടത്തിയത്. തുടർന്ന് ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള അനുമതിക്കു കേന്ദ്ര ഗതാഗതമന്ത്രാലയത്തെ സമീപിച്ചെങ്കിലും സബ്ഡിസി അനുവദിക്കാതിരുന്നതോടെ  പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം വാടക അടിസ്ഥാനത്തിൽ ഇലക്ട്രിക്  ബസ് സർവീസ് നടത്താനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ഇതിനിടെ മുൻ ഗതാഗതമന്ത്രി ഡി.സി തമ്മണ്ണ ഇടപെട്ടു  പദ്ധതി മരവിപ്പിച്ചു. കനത്ത സാമ്പത്തിക നഷ്ടത്തിലുള്ള ബിഎംടിസിക്കു ഇലക്ട്രിക്ക്  ബസ് പദ്ധതി ഗുണം ചെയ്യില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. ഡീസൽ ഇനത്തിൽ ലാഭകരമാണെങ്കിലും  ഇലക്ട്രിക് ബസിന് 2 കോടിരൂപ വരെ വിലവരുന്നുണ്ട്.

നമ്മ മെട്രോ സർവീസ് വന്നതോടെ യാത്രക്കാർ കുറഞ്ഞ ബിഎംടിസിക്ക് എസി ബസുകളാണ് കനത്ത നഷ്ടം വരുത്തുന്നത്. എസി ബസുകൾ കർണാടക ആർടിസിക്ക് കൈമാറി മറ്റ് നഗരങ്ങളിലേക്ക് കൂടി സർവീസ് നടത്താൻ 2 മാസം മുൻപ് തീരുമാനിച്ചിരുന്നെങ്കിലും  സർക്കാർ മാറിയതോടെ തുടർ നടപടികൾ നിലച്ചു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama