go

അന്നം മുടക്കരുതേ...

നഗരത്തിലെ ഇന്ദിരാ കന്റീൻ
നഗരത്തിലെ ഇന്ദിരാ കന്റീൻ
SHARE

ബെംഗളൂരു∙ കരാർ കാലാവധി കഴിഞ്ഞതോടെ ബിബിഎംപി പരിധിയിലെ ഇന്ദിരാ കന്റീനുകളിൽ 17ന് മുതൽ ഭക്ഷണവിതരണം തടസ്സപ്പെട്ടേക്കും. 87 കന്റീനുകളിൽ ഭക്ഷണവിതരണം നടത്തുന്ന ഏജൻസിയുടെ കരാറാണ് 16ന് കഴിയുന്നത്.ബിബിഎംപി വെബ്സൈറ്റ് തകരാറിലായതാണ് പുതിയ ടെൻഡർ നടപടികൾ വൈകിപ്പിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ മന്ത്രിസഭാ വികസനം നീളുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നഗരവികസന മന്ത്രിയുടെ കീഴിലാണ് ഇന്ദിരാ കന്റീനുകൾ പ്രവർത്തിക്കുന്നത്. പലയിടങ്ങളിലും കരാറുകാർ പണം നൽകാതായതോടെ ശുദ്ധജല കണക്‌ഷൻ ജല അതോറിറ്റി വിഛേദിച്ചിട്ടുണ്ട്.

കുറഞ്ഞ നിരക്കിൽ ഭക്ഷണം

 പ്രഭാത ഭക്ഷണം 7.30 മുതൽ 10 വരെയും ഉച്ചഭക്ഷണം 12.30 മുതൽ 3 വരെയും അത്താഴം രാത്രി 7.30 മുതൽ 9 വരെയുമാണ് ഇന്ദിരാ കന്റീനുകളിൽ വിതരണം ചെയ്യുന്നത്. ആദ്യം ടോക്കണെടുക്കുന്ന 500 പേർക്കാണ് ഒരു നേരം ഭക്ഷണം വിതരണം ചെയ്യുന്നത്.

പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീനുകൾ 2017ൽ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ ഭരണകാലത്താണ് ആരംഭിച്ചത്. ബിബിഎംപി പരിധിയിലെ 198 വാർഡുകളിൽ ആരംഭിച്ച കന്റീൻ പിന്നീട് ജില്ലാ ആസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചു. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയയുമാണ് കന്റീനുകളിൽ ഈടാക്കുന്നത്.കന്റീൻ സ്ഥാപിക്കാൻ സ്ഥലം ലഭിക്കാത്ത 24 വാർഡുകളിൽ മൊബൈൽ കന്റീനുകളിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama