go

അങ്കണവാടിയിൽ കലക്ടറുടെ മകളും

SHARE

ചെന്നൈ∙ അങ്കണവാടികൾ അത്രപോരെന്ന് കരുതുന്ന രക്ഷിതാക്കൾക്ക് തിരുനെൽവേലിയിൽ നിന്നൊരു മാതൃക. പ്ലേ സ്കൂളുകൾ ഒഴിവാക്കി, ജില്ലയുടെ ആദ്യ വനിതാ കലക്ടർ ശിൽപ പ്രഭാകർ സതീഷ് സ്വന്തം മകൾക്ക് അങ്കണവാടിയിലാണു സീറ്റ് തരപ്പെടുത്തിയത്. എല്ലാ സാമൂഹിക പശ്ചാത്തലത്തിലുള്ള കുട്ടികളുമായും ഇടപഴകുന്നതിനുവേണ്ടിയാണിത്. അവിടത്തെ ക്ലാസുകൾ മകളുടെ തമിഴ് മെച്ചപ്പെടുത്തിയെന്നും ശിൽപ പറയുന്നു.‘തമിഴ്നാട്ടിലെ എല്ലാ അങ്കണവാടികളിലും മികച്ച സൗകര്യങ്ങളും, വിദഗ്ധ അധ്യാപകരുടെ സേവനവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

കുട്ടികളുടെ വ്യക്തിത്വ വിസനത്തിനു വേണ്ടതെല്ലാം അധ്യാപകർ നൽകുന്നു. പോഷകാഹാര ലഭ്യതയും, ആരോഗ്യ നിരീക്ഷണവും ഉറപ്പാക്കുന്നു.   മാതാപിതാക്കൾക്കുള്ള കൗൺസലിങ്ങും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്കൂളുകളെക്കാൾ എന്തുകൊണ്ടും മികച്ചത് അങ്കണവാടികൾ തന്നെ’–കലക്ടർ പറഞ്ഞു. തിരുനെൽവേലി ജില്ലയിൽ അൻപതിനായിരത്തിലേറെ അങ്കണവാടികളാണുള്ളത്. ജില്ലയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ഇംഗ്ലിഷ് പരിശീലനം നൽകുന്നതിനുള്ള പ്രത്യേക പദ്ധതിക്കും കലക്ടർ രൂപം നൽകിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി കമ്മിഷണറായിരുന്നു ശിൽപ മുൻപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama