go

സബേർബൻ സ്റ്റേഷനിലെ പീഡന ശ്രമം; റെയിൽവേ ജീവക്കാരന് സസ്പെൻഷൻ

abuse-rape-representational-image
SHARE

ചെന്നൈ∙ തരമണി എംആർടിഎസ് സ്റ്റേഷനിൽ മലയാളി യുവതിയെ റെയിൽവേ ജീവനക്കാർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ റെയിൽവേ കൊമേഴ്സ്യൽ ജീവനക്കാരന് സസ്െപൻഷൻ. കേസിലെ മറ്റു പ്രതികളായ 2 ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ കരാർ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. ലിഫ്റ്റ് സേവനം ഏറ്റെടുത്ത കരാർ കമ്പനിക്കു പിഴയും ചുമത്തും. ഇവർ മൂന്നു പേർക്കുമെതിരെ ഗവൺമെന്റ് റെയിൽവേ പൊലീസ് എഫ്ഐആർ ചുമത്തിയതായും.

ഇവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു. ചെന്നൈ ഡിവിഷനിൽ യാത്രക്കാരുമായി ഇടപെടുന്ന എല്ലാ കരാർ ജീവനക്കാരുടെയും വിവരങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട കരാർ സ്ഥാപനങ്ങൾക്കു റെയിൽവേ നിർദേശം നൽകി. സ്റ്റേഷനുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിനോക്കുന്നവർക്കു പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. കരാർ ജീവനക്കാർ ഡ്യൂട്ടി സമയത്ത് തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നു നിർദേശം നൽകിയതായും റെയിൽവേ അറിയിച്ചു.

കഴിഞ്ഞ 6ന് രാത്രി സുഹൃത്തിനൊപ്പം തരമണി എംആർടിഎസ് സ്റ്റേഷനിലെത്തിയ യുവതിയെ സദാചാര ഗുണ്ടകൾ ചമഞ്ഞു പ്രതികൾ ചോദ്യം ചെയ്യുകയായിരുന്നു. ബന്ധം വീട്ടുകാരെ അറിയിക്കുമെന്നും പണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. എതിർത്ത സുഹൃത്തിനെ പൂട്ടിയിടുകയും യുവതിയെ സ്റ്റേഷന്റെ മുകൾ നിലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ കരച്ചിൽ കേട്ടെത്തിയ യാത്രക്കാരും മറ്റു സ്റ്റേഷൻ ജീവനക്കാരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama