go

പിഴ റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചതിനെതിരെ ശശികല ഹൈക്കോടതിയിൽ

SHARE

ചെന്നൈ∙ വിദേശനാണയ വിനിമയ ചട്ട ലംഘനത്തിന് തങ്ങൾക്കെതിരെ ചുമത്തിയ പിഴ  റദ്ദാക്കണമെന്നാവശ്യപ്പെട്ട്  സമർപ്പിച്ച അപേക്ഷ നിരസിച്ച അപ്പലേറ്റ് ട്രൈബ്യൂണൽ നടപടിക്കെതിരെ  വി.കെ.ശശികല, ബന്ധു വി.ഭാസ്കർ എന്നിവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റിനു നോട്ടിസ് അയച്ചു.

രണ്ടാഴ്ചക്കകം മറുപടി  നൽകാനാണു നിർദേശം. ജെജെ ടിവി എന്ന സ്ഥാപനത്തിനു വിദേശത്തു നിന്നു ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ശശികലയ്ക്കും ഭാസ്കരനുമെതിരെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 18 കോടി പിഴ ചുമത്തിയിരുന്നു.ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഇവർ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്.എന്നാൽ, അപേക്ഷ  നൽകാൻ കാലതാമസം വരുത്തിയെന്നു ചൂണ്ടിക്കാട്ടി അപ്പലേറ്റ് അതോറിറ്റി അപേക്ഷ തള്ളി.ഇതിനെതിരെയാണു  ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama