go

ദാരിദ്ര്യ രേഖയ്ക്ക് താഴെ 2000 രൂപ സഹായം

chennai-proverty-line
SHARE

ചെന്നൈ∙ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 60 ലക്ഷം കുടുംബങ്ങൾക്കു സംസ്ഥാന സർക്കാർ പ്രത്യേക സഹായമായി 2000  രൂപ വീതം നൽകും. ബജറ്റ് ചർച്ചയുടെ ആദ്യദിനം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയാണു നിയസഭയിൽ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന  ഖജനാവിനു 1200 കോടിയുടെ അധിക ബാധ്യതയുണ്ടാകും.

അതേസമയം, തിരഞ്ഞെടുപ്പ് മുന്നിൽ  കണ്ടുള്ള പ്രഖ്യാപനമെന്നു പ്രതിപക്ഷം വിമർശിച്ചു.  വോട്ടിനു പണം കൊടുക്കുന്നതു ശീലമാക്കിയ അണ്ണാഡിഎംകെ സർക്കാർ പണമുപയോഗിച്ചു അതു ചെയ്തുവെന്നു ഡിഎംകെ ട്രഷറർ ദുരൈമുരുഗൻ ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കേ, ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളില്ലെന്നു അണ്ണാഡിഎംകെ നേതാക്കൾ പരാതിപ്പെട്ടിരുന്നു.അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഉൾക്കൊണ്ടുള്ള ബജറ്റെന്നു സാമ്പത്തിക വിദഗ്ധർ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 14315 കോടിയാണെന്നു ബജറ്റിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ 2000 രൂപ നൽകാനുള്ള പദ്ധതി കൂടുതൽ ഭാരമാകും. നഗര മേഖലയിലെ 35 ലക്ഷം കുടുംബങ്ങൾക്കും ഗ്രാമീണ മേഖലയിൽ 25 ലക്ഷം കുടുംബങ്ങളൾക്കുമാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 

പൊങ്കൽ സമ്മാനമായി നേരത്തെ സംസ്ഥാനത്തിന്റെ പാവപ്പെട്ടവർക്കു ഇടത്തരക്കാർക്കും സർക്കാർ 1000 രൂപ  സമ്മാനം നൽകിയിരുന്നു. ഇത്തവണ ഇടത്തരക്കാരെ ഒഴിവാക്കി ദാരിദ്ര്യ രേഖയ്ക്കു  താഴെയുള്ളവർക്കു മാത്രമാണു പണം  നൽകുന്നത്. ഗജ ചുഴലിക്കാറ്റ്, മഴക്കുറവ് കാരണമുള്ള വരൾച്ച എന്നിവയുടെ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്കു ആശ്വാസം  നൽകാനാണു  സഹായം പ്രഖ്യാപിക്കുന്നതെന്നു മുഖ്യമന്ത്രി പഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ സഖ്യ  കക്ഷിയാകുമെന്ന പ്രതീക്ഷിക്കുന്ന പിഎംകെയുടെ  തലവൻ പി.കെ.രാംദാസ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എല്ലാ മാസവും പണം  നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഇതു ദാരിദ്ര്യ നിർമാജനത്തിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama