Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
നെയ്യാറ്റിൻകര ∙ ഡീസൽ തീർന്നതിനെ തുടർന്ന് നിന്നു പോയ ഹെവി ട്രക്ക്, കരമന – കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകരയ്ക്കു സമീപം മരുത്തൂരിൽ ഗതാഗത തടസ്സമുണ്ടാക്കി.ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് കൊണ്ടു വന്ന പുതിയ ട്രക്ക് ആണ് വഴിമുടക്കിയായത്. എത്ര ശ്രമിച്ചിട്ടും നീക്കാൻ കഴിയാതെ
ആയൂര്‍ ∙ തനിച്ചു താമസിക്കുന്ന ഗൃഹനാഥയ്ക്കു ലഭിച്ച 2 മാസത്തെ വാട്ടര്‍ ബില്‍ തുക അരലക്ഷത്തോളം രൂപ.വയയ്ക്കല്‍ ഷംനാദ് മന്‍സിലില്‍ നസീമ ബീവിക്കാണു 48,234 രൂപയുടെ ബില്ല് ലഭിച്ചത്. എന്നാല്‍ മാര്‍ച്ചില്‍ ലഭിച്ച ബില്ല് വെറും 74 രൂപ മാത്രമായിരുന്നു. മേയില്‍ ലഭിച്ച ബില്ലിലാണു ഭീമമായ വര്‍ധന ഉണ്ടായത്. രണ്ടു
റാന്നി ∙ പെരുമഴക്കാലമെത്തിയതോടെ പെരുമ്പാമ്പുകൾ കൂട്ടത്തോടെ നാട്ടിലെത്തിത്തുടങ്ങി. 2 ദിവസത്തിനിടെ ചേത്തയ്ക്കൽ, ചെറുകുളഞ്ഞി എന്നിവിടങ്ങളിൽ നിന്ന് ഓരോ പാമ്പുകളെ വനം വകുപ്പിന്റെ ദ്രുതകർമ സേന പിടികൂടി.ചേത്തയ്ക്കൽ അമ്പലത്തിനു സമീപം മനുഭവനിൽ സോമൻപിള്ളയുടെ വീട്ടിൽ നിന്നാണ് ഒന്നിനെ പിടിച്ചത്. കോഴികൾ ബഹളം
ആലപ്പുഴ∙ ‘‘സ്കൂൾ തുറക്കാറായി. മക്കൾക്കു ബാഗും പുസ്തകവും വാങ്ങണം. യൂണിഫോം തുണി സ്കൂളിൽ നിന്നു കിട്ടുമെങ്കിലും തയ്പിക്കേണ്ടേ. ഇതിനെല്ലാം കാശ് വേണ്ടേ’’– മത്സ്യത്തൊഴിലാളി പൊള്ളേത്തൈ സ്വദേശി ആന്റണി ജോസഫ് ചോദിക്കുന്നു. പേമാരിയും ശക്തമായ കാറ്റും കാരണം ആന്റണി ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടു
കോട്ടയം ∙ ചന്തക്കവലയിലെ 7 കടകളിൽ മോഷണവും 2 കടകളിൽ മോഷണ ശ്രമവും. മുട്ടമ്പലത്ത് വീട്ടിൽനിന്ന് 5 പവനും 11,500 രൂപയും കവർന്നു. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമമുണ്ടായി. ഇന്നലെ പുലർച്ചെ ചന്തക്കവലയിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നു പണവും വസ്ത്രങ്ങളും മോഷ്ടാവ് കവർന്നു. മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങൾ
ബൈസൺവാലി∙ ബിഎംബിസി നിലവാരത്തിൽ നിർമിച്ച പുതിയ റോഡിൽ വാഹനാപകടങ്ങൾ പതിവായതോടെ ബൈസൺവാലി കാക്കാക്കട ഭാഗത്തുള്ളവർ സമാധാനത്തോടെ ഉറങ്ങിയിട്ട് നാളുകളായി. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 146.67 കോടി രൂപ മുടക്കിയാണ് ചെമ്മണ്ണാർ മുതൽ ഗ്യാപ് വരെയുള്ള 29.9 കിലോമീറ്റർ റോഡ് നിർമിച്ചത്. ഇതിൽ ബൈസൺവാലി
ആലുവ∙ സർ, ആലുവ നഗരത്തിന്റെ സുരക്ഷയ്ക്കു 10,000 രൂപ മുടക്കുമോ? പൊലീസിനോടാണ് ചോദ്യം. ചോദിക്കുന്നത് ആലുവ നഗരസഭാധികൃതർ. ഒരു വർഷമായിട്ടും ഉത്തരം ലഭിച്ചിട്ടില്ല.കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ സിസിടിവി ദൃശ്യങ്ങൾ തേടി നഗരസഭ ഓഫിസ് അടക്കം പല കേന്ദ്രങ്ങളിലേക്കു പരക്കം പായുകയാണ് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ
മണ്ണുത്തി∙ സുരക്ഷാ മുന്നറിയിപ്പ് ഇരുട്ടിൽ, ദേശീയ പാതയിൽ മണ്ണുത്തി മേൽപാലത്തിനു മുകളിൽ ടാങ്കർ ലോറി ബാരിക്കേഡിൽ ഇടിച്ചു കയറി. പാലത്തിൽ അറ്റകുറ്റപ്പണിക്കു വേണ്ടി ഒരു ഭാഗത്തേക്കുള്ള ഗതാഗതം അടച്ചു ഇരുഭാഗത്തേക്കും ഒരേ പാതയിലൂടെ വാഹനങ്ങൾ കടത്തി വിട്ടിരുന്നു.എന്നാൽ, വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട ഭാഗത്ത് സൂചന
പാലക്കാട് ∙ വാളയാർ – വടക്കഞ്ചേരി ദേശീയപാത 544ൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ ഇടങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്നതിന്റെ ഭാഗമായി കുഴൽമന്ദം ജംക്ഷനിൽ റോഡ് കുഴിച്ച് പ്രവൃത്തികൾ തുടങ്ങി. കാഴ്ചപ്പറമ്പ് ജംക്ഷനിലും ആലത്തൂർ സ്വാതി ജംക്ഷനിലും സർവീസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും
കുറ്റിപ്പുറം ∙ ഭാരതപ്പുഴയിൽ അലക്ഷ്യമായി അഴിച്ചുവിട്ട കന്നുകാലികൾ ജലനിരപ്പ് ഉയർന്നതോടെ പുഴയിൽ കുടുങ്ങിക്കിടക്കുന്നു. കന്നുകാലികളെ വളർത്തുന്ന സംഘങ്ങൾ അഴിച്ചുവിട്ടവയാണ് പുഴയിലെ മധ്യഭാഗത്തെ തുരുത്തുകളിൽ കുടുങ്ങിക്കിടക്കുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണിവ. പുഴയുടെ
കൂരാച്ചുണ്ട് ∙ കക്കയം ഡാമിൽ ബോട്ടിങ് നടത്തിയ 5 വിനോദ സഞ്ചാരികൾ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞിൽ കുടുങ്ങിയത് ഭീതി പരത്തി. കണ്ണൂരിൽ നിന്നും എത്തിയ 20 അംഗ ടൂറിസ്റ്റ് സംഘത്തിലെ 5 പേരാണ് ഡാമിൽ ഒറ്റപ്പെട്ടത്. ഡാം സേഫ്റ്റി ജീവനക്കാർ കൊട്ടതോണിയുമായി തിരച്ചിൽ നടത്തിയാണ് ബോട്ട് കണ്ടെത്തിയത്. ഇവരുടെ സഹായത്താലാണ് ബോട്ട് തിരിച്ചെത്തിയത്. 15 മിനിറ്റാണ് ഡാമിലെ സ്പീഡ് ബോട്ട് സർവീസ് സമയം. 11.20 ന് പുറപ്പെട്ട സംഘം 2 മണിക്കൂറിനു ശേഷമാണ് തിരിച്ചെത്തിയത്. ബോട്ട് സർവീസിന് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ടൂറിസ്റ്റുകൾ പരാതിപ്പെടുന്നത്.
ബത്തേരി ∙ കഴിഞ്ഞ വേനലിൽ വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടുതീ പടർന്നു പിടിച്ച ബത്തേരി റേഞ്ചിലെ കാരശേരി, കൊട്ടനോട്, ഏഴേക്കർകുന്ന് വനമേഖലകളിൽ മുളത്തൈകൾ നട്ടു തുടങ്ങി. കരിയും ചാരവും നിറഞ്ഞ കാട്ടിലാണ് പുതുനാമ്പുകൾ തേടി വനം വകുപ്പ് തൈകൾ നടുന്നത്. പിലാക്കാവ് ഇഡിസി കമ്മിറ്റിയുടെ കീഴിലുള്ള നഴ്സറിയിൽ നട്ടു
ഇരിട്ടി ∙ പട്ടാപ്പകൽ ബാങ്കിലെത്തിയ മൂർഖൻ പാമ്പ് ഇടപാടുകാരെയും ജീവനക്കാരെയും ഭീതിയുടെ മുൾമുനയിലാക്കി. 1 മണിക്കൂറോളം ബാങ്കിന്റെ പ്രവർത്തനം സ്തംഭിച്ചു. പഴയ ബസ് സ്റ്റാൻഡിന് സമീപം സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷനൽ ബാങ്കിന്റെ ശാഖയിലാണ് ഇന്നലെ പകൽ 10.45 ഓടെ മൂർഖൻ പാമ്പ് എത്തിയത്. 2 –ാം നിലയിൽ
ഉഡുപ്പി ∙ സാങ്കേതിക തകരാറ് കാരണം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു പാലത്തിൽനിന്നു തെന്നിമാറി. സമയോചിതമായി ഡ്രൈവർ ബസ് നിർത്തിയത് വലിയ അപകടം ഒഴിവാക്കി. ഉഡുപ്പി-കുന്ദാപുര ദേശീയ പാതയിൽ കെജി റോഡിലെ ഉപ്പൂരിലാണു ടൂറിസ്റ്റ് ബസ് സാങ്കേതിക തകരാറിനെ തുടർന്നു പാലത്തിൽ തെന്നി മാറിയത്.ഉഡുപ്പിയിൽ നിന്ന്