മീനുകളുടെ ഉടുപ്പൂരാൻ പുത്തൻ യന്ത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറിസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത മൽസ്യത്തിന്റെ ചെതുമ്പൽ നീക്കുന്ന ഉപകരണം. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറിസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത മൽസ്യത്തിന്റെ ചെതുമ്പൽ നീക്കുന്ന ഉപകരണം.

തോപ്പുംപടി ∙ മൽസ്യങ്ങളുടെ അഴകാണു ചെതുമ്പൽ. തിരുതയുടെ വെട്ടിത്തിളങ്ങുന്ന, കരിമീന്റെ കറുപ്പും പച്ചയും കലർന്നതുമായ ചെതുമ്പലുകൾ ഇല്ലെങ്കിൽ ഈ മൽസ്യങ്ങളെ കാണാൻ തലയെടുപ്പുണ്ടാവില്ല. ഇതൊക്കെയാണെങ്കിലും മൽസ്യം പാചകം ചെയ്യുന്ന അടുക്കളയിൽ നിന്നുള്ള രോദനം ചെതുമ്പലിനെ ചൊല്ലിയാണ്. ചെതുമ്പൽ നീക്കി മൽസ്യം വെട്ടി വെടിപ്പാക്കി എടുക്കുന്നതു ശ്രമകരമാണ്. ചെതുമ്പലോടു കൂടി ‘ഫ്രെഷ്’ മൽസ്യം വാങ്ങി വീട്ടിലെത്തിച്ചു വൃത്തിയാക്കി പാചകം ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. ചെതുമ്പൽ അനായാസം നീക്കുന്ന ഉപകരണം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു.

അഞ്ചു കിലോഗ്രാം മൽസ്യത്തിന്റെ ചെതുമ്പൽ നീക്കാൻ മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ സമയം മതിയാകും. അടുക്കളയിൽ ഉപയോഗിക്കാൻ കഴിയുന്ന, യന്ത്ര സഹായമില്ലാതെ പ്രവർത്തിക്കുന്ന ഉപകരണം മുതൽ വ്യവസായ അടിസ്ഥാനത്തിൽ ചെതുമ്പൽ നീക്കുന്ന മോട്ടോർ ഘടിപ്പിച്ച വലിയ സംവിധാനത്തിനും സിഫ്റ്റ് രൂപം നൽകി. അയ്യായിരം രൂപ മുതലാണു വില.
മൽസ്യ സംസ്കരണ മേഖലയിൽ വലിയ മുന്നേറ്റത്തിനു വഴിവയ്ക്കുന്ന ഉപകരണമാണിതെന്ന് സിഫ്റ്റ് എൻജിനീയറിംങ് വിഭാഗം മേധാവി ഡോ. മനോജ് പി. സാമുവൽ പറഞ്ഞു.

രാജ്യത്തു മൽസ്യ വ്യവസായവുമായി ബന്ധപ്പെട്ട് 14 ദശലക്ഷത്തോളം പേർ ഉപജീവനം തേടുന്നുണ്ട്. മൽസ്യ സംസ്കരണത്തിൽ ഏറ്റവും വലിയ വെല്ലുവിളി ചെതുമ്പൽ നീക്കം ചെയ്യുന്നതാണ്. പ്രത്യേകം ക്രമീകരിച്ച, കറങ്ങുന്ന ഡ്രമ്മിൽ നിക്ഷേപിക്കുന്ന മൽസ്യത്തിന്റെ വലുപ്പം, പ്രത്യേകത എന്നിവ അനുസരിച്ചു മാംസത്തിനു കേടുവരാതെ ചെതുമ്പൽ വേർപെടുത്താൻ കഴിയും. മൽസ്യത്തിന്റെ ആകെ ഭാരത്തിന്റെ മൂന്നു ശതമാനമാണു ചെതുമ്പൽ. ഇത് ഒരുമിച്ചു ശേഖരിക്കാൻ കഴിയുന്നതിനാൽ വളം പോലുള്ള മൂല്യ വർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ  കഴിയുമെന്ന് സിഫ്റ്റ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.