ആദിയായി ഹൈദരാബാദിൽ പ്രണവിന്റെ ഓണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലിന്റ ജീത്തു, അനുശ്രീ, അദിതി എന്നിവർക്കൊപ്പം പ്രണവ് ലിന്റ ജീത്തു, അനുശ്രീ, അദിതി എന്നിവർക്കൊപ്പം പ്രണവ്


പ്രണവിന്റെ ഓണം ഹൈദരാബാദിൽ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’ എന്ന സിനിമയുടെ ലൊക്കേഷനിൽ. ഓണ ദിവസവും രാവിലെ മുതൽ ഷൂട്ടിങ് ആയതിനാൽ ഇത്തവണ ഓണാഘോഷമൊന്നും ഉണ്ടായിരുന്നില്ല. വെളുത്ത ടീ ഷർട്ടും കാക്കി പാന്റ്സുമായിരുന്നു പ്രണവിന്റെ ഓണവേഷം. ഉത്രാടത്തിനു തുടങ്ങിയ ഷൂട്ട് ഓണത്തിന്റെ അന്നു രാവിലെ അഞ്ചരയ്ക്കാണു പാക്കപ്പ് ആയത്.

ഉച്ചയ്ക്കു വീണ്ടും ഷൂട്ട് തുടരുകയായിരുന്നു. ഹൈദരാബാദ് രാമോജി ഫിലിം സിറ്റി ആയിരുന്നു സിനിമയുടെ ലൊക്കേഷൻ. ഹൈദരാബാദ് ആയതുകൊണ്ട് ഓണസദ്യ നഷ്ടപ്പെട്ടെന്നു സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നാട്ടിലാണെങ്കിൽ സെറ്റിലാണെങ്കിൽപ്പോലും ഓണം ആഘോഷിക്കാറുണ്ടായിരുന്നു, എന്നാൽ ഹൈദരാബാദിൽ ഒന്നും നടന്നില്ല – ജീത്തു പറഞ്ഞു.

ഓണസദ്യ കഴിച്ചില്ലെങ്കിലും അനുശ്രീയുടെയും അദിതിയുടെയും നേതൃത്വത്തിൽ ഒരു കിടിലൻ ഫ്ലാഷ്മോബ് നടത്തുകയുണ്ടായി. സിനിമയിൽ പോലും കാണാത്ത നല്ല ഒന്നൊന്നര ആഘോഷം. നായികമാരുടെ വക മുണ്ട് മാടിക്കുത്തി നല്ല തകർപ്പൻ തിരുവാതിര‌കളിയും ഡപ്പാംകൂത്തും. മുണ്ട് മടക്കിക്കുത്തിയെത്തി നായികമാരായ അനുശ്രീയും അഥിതി രവിയും ജീത്തുവിന്റെ ഭാര്യ ലിന്റയുമെല്ലാം സെറ്റിലുള്ളവരെ ഞെട്ടിച്ചു......
കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷി എന്ന തിരുവാതിരപ്പാട്ടിലായിരുന്നു തുടക്കം. ഒടുവിൽ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മലിലെത്തിയപ്പോൾ അതുവരെ കണ്ടുനിന്ന പ്രണവ് ചാടിയിറങ്ങി. അച്ഛന്റെ ചിത്രത്തിലെ പാട്ടിനൊപ്പം ശരിക്കും മതിമറന്നു തകർത്താടുക തന്നെ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.