കായലിൽ എക്കലും മാലിന്യവും; വഞ്ചിയിറക്കാൻ കഴിയുന്നില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി ∙ തേവര ഫെറി മുതൽ വെണ്ടുരുത്തി പാലം വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തു കായലിൽ എക്കലും മാലിന്യവും അടിഞ്ഞു കരയായി മാറുകയാണെന്നു സുധർമ സൂര്യോദയ സഭ. ഡ്രെജിങ് നടത്തി കായൽ പൂർവസ്ഥിതിയിലാക്കാൻ നടപടിയെടുക്കണം. വേമ്പനാട്ടു കായൽ അറബിക്കടലിനോടു ചേരുന്ന ഭാഗമായ തേവരയുടെ തീരപ്രദേശത്തു താമസിക്കുന്ന മൽസ്യത്തൊഴിലാളികൾക്കു വേലിയിറക്ക സമയത്തു വഞ്ചിയിറക്കാൻ പോലും സാധിക്കുന്നില്ല. കായലിന്റെ കിഴക്കേ തീരമാണു മാലിന്യവും എക്കലുമടിഞ്ഞു കരയായി മാറുന്നത്. ആവാസവ്യവസ്ഥ നശിച്ചതിനാൽ ഇവിടെ മൽസ്യക്കുഞ്ഞുങ്ങൾ വളരുന്നില്ല.

ചമ്പക്കര വഴി ഏലൂർ വരെ ബാർജുകൾക്കു സഞ്ചരിക്കാനായി ഉൾനാടൻ ജല അതോറിറ്റി ഡ്രെജിങ് നടത്തുന്നുണ്ട്. ഈ ചെളി കടലിൽ കൊണ്ടുപോയി നിക്ഷേപിക്കുന്നതിനു പകരം വെണ്ടുരുത്തി കായലിൽ നിക്ഷേപിക്കുകയാണ്. രാത്രിയിൽ അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ നിന്നു കായലിലേക്കു മാലിന്യവും വലിച്ചെറിയുന്നു. കായൽ സംരക്ഷണത്തിനായി ജൂൺ നാലിനു ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പ്രസിഡന്റ് കെ. അപ്പുക്കുട്ടനും സെക്രട്ടറി സി.എസ്. സുനിലും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.