വേമ്പനാട് കായലിൽ കോൺക്രീറ്റ് അവശിഷ്ടം: മൽസ്യബന്ധനത്തിനു ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വല്ലാർപാടം റെയിൽപാലത്തിന് അടിയിൽ വേലിയിറക്കത്തിൽ തെളിഞ്ഞ കോൺക്രീറ്റ് അവശിഷ്ടങ്ങൾ വല്ലാർപാടം റെയിൽപാലത്തിന് അടിയിൽ വേലിയിറക്കത്തിൽ തെളിഞ്ഞ കോൺക്രീറ്റ് അവശിഷ്ടങ്ങൾ

മുളവുകാട് ∙ വേമ്പനാട് കായലിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മൽസ്യബന്ധനത്തിനു ഭീഷണി ഉയർത്തുന്നു. വല്ലാർപാടം കണ്ടെയ്‌നർ റോഡ്, റെയിൽപാലം എന്നിവയ്ക്കു സമീപത്തെ കായലിലാണു കോൺക്രീറ്റ് അവശിഷ്ടങ്ങൾ. 

കണ്ടെയ്‌നർ റോഡും കലുങ്കുകളും റെയിൽപാലവും നിർമിച്ച അവസരത്തിൽ ഇവയുടെ അവശിഷ്ടങ്ങൾ കായലിൽ തള്ളിയതാണു വിനയായത്. മലയാള മനോരമ ഇക്കാര്യം അന്നു തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ അതെല്ലാം അവഗണിക്കുകയായിരുന്നു.

വിനയായി കോൺക്രീറ്റ് കുന്നുകൾ 

പാലങ്ങളുടെ അടിയിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിട്ടപോലെ കിടക്കുന്നത് നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു. ഇത് കായലിൽ മാലിന്യം വർധിക്കാനും മത്സ്യങ്ങളുടെ നീക്കം തടയാനും ഇടയാക്കുകയാണ്.

കായലിൽ മൽസ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന തൊഴിലാളികളാണു ദുരിതത്തിലായത്. മൽസ്യക്ഷാമം മൂലം ദുരിതത്തിലായിരുന്ന അവർക്കു കോൺക്രീറ്റ് കുന്നുകൾ മറ്റൊരു അടിയായി. വേലിയേറ്റത്ത്് കാണാൻ കഴിയാത്ത കോൺക്രീറ്റിൽ തട്ടി വഞ്ചികൾ പൊളിയുന്നു. വല കീറുന്നു.

പ്രക്ഷോഭത്തിലേക്ക് 

കായലിൽനിന്നു കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നു അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നു പരാതി ഉയരുകയാണ്. മൽസ്യബന്ധനം നടത്താനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിനൊരുങ്ങുമെന്നു പരമ്പരാഗത മൽസ്യ തൊഴിലാളി യൂണിയൻ പ്രസിഡന്റ് എം.എൻ. പങ്കജാക്ഷൻ, സെക്രട്ടറി വി.കെ. ഷാജിലാൽ എന്നിവർ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.