‘ആരോഗ്യഅണ്ണൈ’ പിടിയിൽ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടിന് 1.15 ലക്ഷം പിഴ, റജിസ്ട്രേഷന്‍ റദ്ദാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി ∙ രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചു മൽസ്യബന്ധനം നടത്തിയ ബോട്ടിന് 1.15 ലക്ഷം രൂപ പിഴ. ബിഇഒ ഹിൻജിസ് ഗിൽനെറ്റ് ബോട്ടിനാണു ഫിഷറീസ് വകുപ്പു പിഴ ചുമത്തിയത്. ബോട്ടിന്റെ റജിസ്ട്രേഷൻ, ലൈസൻസ് എന്നിവ റദ്ദാക്കിയതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് അറിയിച്ചു. ഇന്ത്യൻ ഓഷൻ ട്യൂണ കമ്മിഷന്റെ നിയമ വിരുദ്ധ പട്ടികയിൽ ഉൾപ്പെട്ടതും ഇന്ത്യൻ നേവി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതുമായ ബോട്ടാണ് ഇത്.

കന്യാകുമാരി തുത്തൂർ സ്വദേശി പി. നസിയാൻസ് ആണ് ഉടമ. കഴിഞ്ഞ ഒൻപതിനു രാത്രി 9.30നു തോപ്പുംപടി ഫിഷിങ് ഹാർബറിൽ ബോട്ടുകളുടെ ലൈസൻസ് പരിശോധനയ്ക്കിടെ ഐസ് നിറച്ചു മൽസ്യബന്ധനത്തിനു പുറപ്പെടാനൊരുങ്ങുമ്പോൾ ബോട്ട് വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്ഐ രാജീവ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈസൻസില്ലാതെയും നിരോധിച്ച മൽസ്യബന്ധന മാർഗങ്ങളുപയോഗിച്ചും മീൻപിടിത്തം നടത്തിയതിനാണു ബോട്ടിനെ കരിമ്പട്ടികയിൽ പെടുത്തിയത്.

ബോട്ട് പിടിച്ചെടുക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഉത്തരവുണ്ട്. ഇതിൽ നിന്നു രക്ഷപ്പെടാൻ ‘ആരോഗ്യഅണ്ണൈ ’എന്നു ബോട്ടിന്റെ പേരു മാറ്റിയാണു കടലിൽ പോയിരുന്നത്. ബോട്ടിന്റെ എൻജിനും മാറ്റി. ഫിഷിങ് ലൈസൻസ് കാലാവധി കഴിഞ്ഞ എല്ലാ മൽസ്യബന്ധനബോട്ടുകളുടെയും ലൈസൻസ് എത്രയും വേഗം പുതുക്കണമെന്നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ബോട്ട് പരിശോധിച്ച ശേഷമാണു ലൈസൻസ് പുതുക്കി നൽകുന്നത്. പുതിയ ബോട്ടുകൾ റജിസ്റ്റർ ചെയ്യാൻ ഇൗ മാസം 20 വരെ സമയമുണ്ട്. ഇതിനുള്ളിൽ നീറ്റിലിറക്കിയ ബോട്ടുകൾ മാത്രമേ പരിശോധിക്കൂ. റജിസ്‌ട്രേഷനും ലൈസൻസിനും ഹാജരാക്കുന്ന ബോട്ടുകളിൽ നിലവാരമുള്ള ലൈഫ് ബോയ, ലൈഫ് ജാക്കറ്റ് എന്നിവ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി വേണം. തീയണയ്ക്കാനുള്ള ഉപകരണങ്ങൾ, കമ്യൂണിക്കേഷൻ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയും നിർബന്ധമാണ്. ഇതില്ലാത്ത ബോട്ടുകൾക്കു റജിസ്ട്രേഷൻ നൽകുകയോ ലൈസൻസ് പുതുക്കുകയോ ചെയ്യില്ലെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.