go

ഏലൂർ നഗരസഭയിൽ 12.66 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾ

SHARE

ഏലൂർ∙ നഗരസഭയുടെ വികസന സെമിനാറിൽ 12.66 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾ. ഉൽപാദന മേഖല–30.25 ലക്ഷം, സാമ‌ൂഹിക ക്ഷേമം– 1.30 കോടി, ആരോഗ്യമേഖല– 18.50 ലക്ഷം, ശുചിത്വപാലനം–1.68കോടി, വിദ്യാഭ്യാസം, കല,സംസ്കാരം– 31.7 ലക്ഷം, കായികമേഖല 36 ലക്ഷം, കുടിവെള്ളപദ്ധതി–10 ലക്ഷ‌ം ഭവനനിർമാണം– 1.36 കോടി, കാലാവസ്ഥാ വ്യതിയാനം– 6 ലക്ഷം, പൊതുഭരണ മേഖല– 36.5 ലക്ഷം, പശ്ചാത്തലമേഖല– 4.46 കോടി, പട്ടികജാതി വിഭാഗം– 2.10 കോടി എന്നിങ്ങനെയാണ് സെമിനാറിൽ ഉയർന്ന വികസന പദ്ധതി നിർദേശങ്ങൾ.

സ്കൂളുകളിൽ ബാലമുകുളം സ്കൂൾ ഹെൽത്ത് പ്രോഗ്രാം, മുനിസിപ്പൽ ഗ്രൗണ്ടിനായി സ്ഥലം വാങ്ങൽ, മേത്താനം പാലം വൈദ്യുതീകരണം, മഞ്ഞുമ്മൽ– കളമശേരി ജംക്‌ഷനിൽ സോളാർ ഹൈമാസ്റ്റ് ലൈറ്റ്, മേത്താനത്തു വ്യാപാര സമുച്ചയം, കുഴിക്കണ്ടം–മുട്ടിനകം റോഡിൽ കലുങ്ക് നിർമാണം, മഞ്ഞുമ്മൽ സബ് സെന്റർ നിർമാണം തുടങ്ങിയ പദ്ധതികൾ പുതുതായി നടപ്പാക്കണമെന്നും സെമിനാർ നിർദേശിച്ചു. നഗരസഭാധ്യക്ഷ സി.പി.ഉഷ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.എ. ജെയിംസ് അധ്യക്ഷത വഹിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama