go

കാറും ബൈക്കുകളും തീപിടിച്ചു നശിച്ചു

SHARE

പച്ചാളം∙ പി.ജെ.ആന്റണി റോഡിൽ ‘സായ്ഭവനി’ൽ സായ്പ്രസാദിന്റെ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച അർധരാത്രിയോടെയാണു സംഭവം. അഗ്നിരക്ഷാ സേനയെത്തിയാണു തീയണച്ചത്. കാറിൽ നിന്നു തീ പടർന്നതായാണു പ്രാഥമിക നിഗമനം.

വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. എസ്ഐ അനസിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.ഫൊറൻസിക്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നു പരിശോധന നടത്തും. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama