go

പെരിയാർ മലിനീകരണം: പിസിബിക്ക് ഇറിഗേഷൻ വകുപ്പിന്റെ നോട്ടിസ്

SHARE

ഏലൂർ ∙ പെരിയാർ മലിനീകരണത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു ഇറിഗേഷൻ വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിന് (പിസിബി) നോട്ടിസ് നൽകി. വ്യവസായ മേഖലയിൽ പെരിയാറിന്റെ നിറംമാറ്റത്തിന്റെ കാരണം കണ്ടെത്തണമെന്നും ജലത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നും വ്യവസായ മേഖലയിൽ നിന്നു മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നുണ്ടെങ്കിൽ കണ്ടെത്തി തടയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിട്ടുള്ളതെന്നു ഇറിഗേഷൻ വകുപ്പ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

രണ്ടു ദിവസം പാതാളം റഗുലേറ്റർ ബ്രിജിന്റെ ഷട്ടറുകളിൽ ഒരെണ്ണം രണ്ടുമണിക്കൂർ നേരം വീതം തുറന്നുവച്ചിട്ടും മാലിന്യം പൂർണമായി ഒഴുക്കിക്കളയാൻ കഴിഞ്ഞില്ല. പെരിയാറിൽ ജലനിരപ്പ് താഴ്ന്നതും ഒഴുക്ക് തീരെയില്ലാത്തതും ഇറിഗേഷൻ വകുപ്പിനെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് നടപടി. വ്യവസായ മേഖലയിൽ മാത്രമാണ് പെരിയാർ മാലിന്യം നിറഞ്ഞു മഞ്ഞയും ചുവപ്പുമായി കിടക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളും ആശുപത്രികളും മറ്റും കുടിവെള്ളമായും വ്യവസായ ആവശ്യത്തിനും ആശ്രയിക്കുന്നത് പെരിയാറിന്റെ ഈ ഭാഗത്തെയാണ്. മാലിന്യം കെട്ടിക്കിടക്കുന്നതു കമ്പനികളിലേക്കുള്ള പമ്പിങ്ങിനെയും ബാധിക്കും. പാതാളം റഗുലേറ്റർ ബ്രിജ് മുതൽ കയന്റിക്കര വരെ പുഴ മാലിന്യം നിറഞ്ഞുകിടക്കുകയാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama