go

എംസി റോഡ് ടാറിങ്ങിൽ അപാകതയെന്ന് ആരോപണം

SHARE

പെരുമ്പാവൂർ ∙ എംസി റോഡ് ടാറിങ്ങിൽ അപാകതയെന്നു നാട്ടുകാരുടെ ആരോപണം. മണ്ണൂർ ഭാഗത്ത് പലയിടത്തും അപകടകരമായ രീതിയിൽ കട്ടിങ്ങാണെന്നാണ് പരാതി. മണ്ണൂർ വായനശാലയ്ക്കും കുരിശിനു മുന്നിലുള്ള വളവിലുമാണ് കട്ടിങ് അപകടകരം. ചെറിയ വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്കു കൊണ്ടു പോകാനാവാത്ത അവസ്ഥയാണ്.

സ്കൂളിനു മുന്നിൽ പോലും ചെരിവില്ല. റോഡരികു മണ്ണിട്ടു നിരപ്പാക്കാൻ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തി ചെയ്യുന്നില്ലെന്നാണ് പരാതി. റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പുല്ലുവഴിയിലെ ഡബിൾ പാലം പൊളിച്ച് ഒന്നാക്കാനുള്ള നിർദേശമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ദിവസവും അപകടം നടക്കുന്ന പ്രദേശമാണിത്. പാലത്തിലെ റിഫ്ലക്ടർ വാഹനമിടിച്ചു തകർന്നിട്ട് രണ്ടാഴ്ചയായെങ്കിലും മാറ്റി സ്ഥാപിച്ചിട്ടില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama