go

ഭിന്നശേഷിക്കാരനെ മർദിച്ച ഗാർഡിന് എതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച്

SHARE

കൊച്ചി∙ഭിന്നശേഷിക്കാർക്കുളള കോച്ചിൽ മറ്റു യാത്രക്കാരെ പ്രവേശിപ്പിക്കാതിരിക്കുക, ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റിയിൽ ഭിന്നശേഷിക്കാരനായ കായികതാരത്തെ മർദിച്ച ഗാർഡിനെതിരെ ശിക്ഷാനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ ഏരിയ മാനേജർ ഓഫിസിലേക്കു മാർച്ച് നടത്തി.

യോഗം എം.ആർ.വിനീഷ് ഉദ്ഘാടനം ചെയ്തു. കെ.അബ്ദുൽ മുനീർ അധ്യക്ഷനായിരുന്നു. എ.എം.കിഷോർ, ബി.ബാഷ, കെ.അനീഷ്, റാഫേൽ ജോൺ എന്നിവർ പ്രസംഗിച്ചു. ഗാർഡിനെതിരെ കേരള റെയിൽവേ പൊലീസിനു പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണു പരാതി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama